Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പത്​ ഇന്ത്യൻ...

ഒമ്പത്​ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ്​ ചെയ്​തു

text_fields
bookmark_border
Fishing Boat
cancel
camera_alt

Representative Image

രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച്​ ഒമ്പത്​ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ്​ ചെയ്​തു. ഇവരുടെ ബോട്ട്​ പിടിച്ചെടുത്തതായും പറയുന്നു.

നെടുൻതീവിന്​ സമീപത്തുവെച്ചാണ്​ മത്സ്യത്തൊഴിലാളികളെ അറസ്​റ്റ്​ ചെയ്​തത്​. സമുദ്രാതിർത്തി ലംഘിച്ച്​ മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച്​ ശ്രീലങ്കൻ നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതർ പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന്​ സമീപമാണ്​ സംഭവം.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക്​ നേരെ കല്ലും കുപ്പിയും എറിഞ്ഞതായും പറയുന്നു. ശ്രീലങ്കൻ നാവിക സേനയുടെ നടപടികൾ അംഗീകരിക്കാൻ പ്രയാസമാ​െണന്ന്​ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenSri Lankan Navy
News Summary - Nine fishermen from TNs Rameswaram arrested by Sri Lankan Navy
Next Story