ഉത്തർപ്രദേശിൽ വാൻ ട്രക്കിലിടിച്ച് 12 മരണം
text_fieldsലഖ്േനാ: ഉത്തർപ്രദേശിൽ അമിത വേഗതയിലെത്തിയ വാൻ നിർത്തിയിട്ട ട്രക്കിലിടിച്ച് 12പേർ മരിച്ചു. ദേശീയപാത 24ൽ ശനിയാഴ്ച പുലർച്ചയാണ് സംഭവം. സിതാപുരിൽനിന്ന് ഷാജഹാൻപുരിലേക്ക് പോവുകയായിരുന്ന വാൻ ഉച്ചൗലിയ എന്ന സ്ഥലത്താണ് അപകടത്തിൽപെട്ടത്.
16പേർ സഞ്ചരിച്ച വാനാണ് റോഡരികിൽ നിർത്തിയിട്ട ട്രക്കിനു പിന്നിൽ ഇടിച്ചത്. യാത്രക്കാരെ കുത്തിനിറച്ച വാനിെൻറ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറും സഹായിയും അപകടസ്ഥലത്തു തന്നെ മരിച്ചു.
മൂന്നുമാസവും ഒരു വയസ്സും പ്രായമുള്ള രണ്ടുകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരകൾക്ക് സഹായവും ചികിത്സയും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാഴാഴ്ച യു.പിയിലെ കുഷിനഗറിൽ ആളില്ലാ റെയിൽേവ ലെവൽക്രോസിൽ ട്രെയിൻ വാനിലിടിച്ച് 13 സ്കൂൾ കുട്ടികൾ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
