മതപരിവർത്തന ശ്രമം ആരോപിച്ച്യു.പിയിൽ 42 പേർക്കെതിരെ കേസ്; ഒമ്പതുപേർ അറസ്റ്റിൽ
text_fieldsലഖ്നോ: മതപരിവർത്തനശ്രമം ആരോപിച്ച് യു.പിയിൽ വീണ്ടും കേസും അറസ്റ്റും. പാവപ്പെട്ടവരെയും ഗോത്ര വിഭാഗങ്ങളെയും പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ചാണ് 42 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
ഇവരിൽ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. സോൻഭദ്ര ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും മറ്റും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വിവാദമായ യു.പി നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമപ്രകാരമാണ് നടപടി. ചെന്നൈ സ്വദേശി ജയ് പ്രഭു, യു.പി സ്വദേശി റോബർട്സ്ഗഞ്ച്, ആന്ധ്ര സ്വദേശി ചെക്ക ഇമ്മാനുവേൽ എന്നിവർക്കുപുറമെ രാജേന്ദ്ര കോൾ, ചോട്ടു എന്ന രഞ്ജൻ, പരമാനന്ദ്, സോഹൻ, പ്രേംനാഥ് പ്രജാപതി, റാം പ്രതാപ് എന്നിവരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

