ഹൈദരാബാദിൽ കത്തിയും വടിവാളും ചുഴറ്റി ജന്മദിനാഘോഷം; ഒമ്പതുപേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച ഒമ്പതുപേർ അറസ്റ്റിൽ. ഹൈദരാബാദ് ഹബീബ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ആഘോഷത്തിനായി വടിവാളും കത്തിയും ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ജന്മദിനാഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.
നടുറോഡിലായിരുന്നു ആഘോഷം. ജന്മദിനപാർട്ടിക്കിടെ ആളുകൾ മാസ്ക് പോലും ധരിക്കാതെ കൂട്ടം കൂടി നൃത്തം ചെയ്യുന്നതും ചിലർ കത്തിയും വടിവാളും ചുഴറ്റുന്നതും വിഡിയോയിൽ കാണാം. അറസ്റ്റിലായവരുടെ പക്കൽനിന്ന് വാളും കത്തിയും കണ്ടുകെട്ടിയതായും പൊലീസ് പറഞ്ഞു.
തെലങ്കാനയിൽ 1813 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,96,813 ആയിരുന്നു. 3426 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായത്.

