നികാഹ് ഹലാല, ബഹുഭാര്യത്വം: നിലപാട് അറിയിക്കാൻ സുപ്രീംകോടതി സർക്കാറിന് കൂടുതൽ സമയം നൽകി
text_fieldsന്യൂഡല്‍ഹി: ‘നികാഹ് ഹലാല’ (ചടങ്ങുകല്യാണം), ബഹുഭാര്യത്വം എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇൗ കേസ് ഭരണഘടന ബെഞ്ചിന് വിട്ടതാണെന്നും ഉചിതമായ സമയത്ത് സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് കോടതി കൂടുതൽ സമയം അനുവദിച്ചു.
തനിക്ക് ഭീഷണി ഉണ്ടെന്നും അതിനാൽ കേസ് ഉടൻ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരിയായ ഡൽഹി സ്വദേശിനി സമീന ബീഗം തിങ്കളാഴ്ച സുപ്രീംകോടതിെയ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ കേസ് നേരത്തേ ഭരണഘടന ബെഞ്ചിനു വിട്ടതാണെന്ന് വ്യക്തമാക്കിയ കോടതി അടിയന്തര സ്വഭാവമുണ്ടെങ്കില്‍ അവധിക്കാല ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിക്കാമായിരുന്നില്ലേയെന്ന് ചോദിച്ചു.
വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണെമന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം കോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
