Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ നൈജീരിയൻ പൗരനെ...

ഡൽഹിയിൽ നൈജീരിയൻ പൗരനെ പോസ്​റ്റിൽ കെട്ടിയിട്ട്​ മർദിച്ചു- വിഡിയോ

text_fields
bookmark_border
nigerian beaten
cancel

ന്യൂഡൽഹി: കവർച്ച നടത്തിയെന്നാരോപിച്ച്​ നൈജീരിയൻ പൗരനെ പോസ്​റ്റിൽ കെട്ടിയിട്ട്​ ജനക്കൂട്ടം മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്​. സൗത്ത്​ ഡൽഹിയിലെ മാളവ്യ നഗറിലാണ്​ സംഭവം നടന്നത്​. മയക്കുമരുന്ന്​ വിൽപനയും മോഷണവുമാരോപിച്ചാണ്​ ഇയാളെ റോഡരികിലെ പോസ്​റ്റിൽ കെട്ടിയിട്ട്​ മർദിച്ചത്. 

നൈജീരിയൻ പൗരന്​ മോഷണശ്രമത്തിനിടെ ഗോവണിയിൽ നിന്നും വീണ്​ പരിക്കേറ്റുവെന്നാണ്​ പ്രദേശവാസികൾ പൊലീസിനെ അറിയിച്ചത്​. എന്നാൽ പുറത്തുവന്ന വിഡിയോ ദൃ​ശ്യത്തിൽ പ്രദേശവാസികൾ ഇയാളെ പിടികൂടി ഇലക്​ട്രിക്​ പോസ്​റ്റിൽ കാലുകെട്ടിയിട്ട്​ അടിക്കുന്നത്​ വ്യക്തമാണ്​. സ്​ത്രീകൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടം  ക്രൂരമായി മർദിക്കുന്നതും അയാൾ ഉപദ്രവിക്കരുതെന്ന്​ അപേക്ഷിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.
 
സെപ്​തംബർ 24 വരെ ഇയാൾ മറ്റൊരു കേസിൽ ജയിലായിരുന്നു. പുറത്തിറങ്ങിയ ഇയാളെ പ്രദേശവാസികൾ വളഞ്ഞിട്ട്​ പിടികൂടിയതാണെന്നാണ്​ സൂചന. 
വിഡിയോ ദൃ​ശ്യങ്ങളുടെ അടിസ്ഥാനത്തിൽ നൈജീരിയക്കാരനെ മർദിച്ചവർക്കെതിരെ കേസെടുക്കുമെന്ന്​ പൊലീസ്​ പറഞ്ഞ​ു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racist attackmalayalam newsNigerian
News Summary - Nigerian Tied To Post, Thrashed By Mob In Delhi, Nobody Helped- India news
Next Story