പുൽവാമ: ചാവേറിനെ സഹായിച്ചയാൾ എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsന്യൂഡല്ഹി: പുല്വാമ ഭീകരാക്രമണം നടത്തിയ ചാവേര് ആദില് അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്സി അറ സ്റ്റ് ചെയ്തു. 22കാരനായ ഷക്കീര് ബഷീര് മാഗ്രെയെയാണ് എന്.ഐ.എ അറസ്റ്റ് ചെയ്തതെന്ന് ദേശീയ വാർത്ത ഏജൻസിയായ എ. എൻ.ഐ റിപ്പോർട്ട് ചെയ്തു.
ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. പുൽവാമയിലെ കാകപോരയിൽ ഗൃഹോപകരണക്കട നടത്തുകയാണ് ഷക്കീർ. ആദിൽ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും സ്ഫോടനം നടത്തുന്നതിനുള്ള സാമഗ്രികളും സംഘടിപ്പിച്ചു നൽകിയത് ഷക്കീർ ആണെന്നാണ് സൂചന.
ഭീകര സംഘടന ജയ്ശെ മുഹമ്മദിെൻറ പ്രവർത്തനങ്ങൾക്കും ഇയാൾ സഹായങ്ങള് ചെയ്തിരുന്നു. ജയ്ശെ ഭീകർക്കു പണവും ആയുധങ്ങളും എത്തിച്ചുകൊടുത്തെന്നും മാഗ്രെ വെളിപ്പെടുത്തി. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിെൻറ സഞ്ചാരം നിരീക്ഷിച്ച് വിവരം കൈമാറുകയും ചെയ്തു. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
