സിഖ് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ; ഖലിസ്ഥാൻ ഭീകരവാദിയെ അറസ്റ്റ് ചെയ്തതായി എൻ.െഎ.എ
text_fieldsന്യൂഡൽഹി: ഖലിസ്ഥാൻ രാജ്യ സ്ഥാപനത്തിനുവേണ്ടി സിഖ് തീവ്രവാദം പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയ ഭീകരവാദിയെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി. സൈപ്രസിലേക്ക് നാടുവിട്ട ഗുർജീത് സിങ് നിജ്ജറിനെയാണ്, സൈപ്രസ് അധികൃതർ നാടുകടത്തിയതിനെ തുടർന്ന് ബുധനാഴ്ച ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതതെന്ന് എൻ.ഐ.എ അറിയിച്ചു.
കൂട്ടാളി ഹർപൽ സിങ്ങിനെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിെല നിയമവിരുദ്ധ പ്രവർത്തന നിരോധന വകുപ്പു പ്രകാരം കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. മുഖ്യ സൂത്രധാരനായ നിജ്ജറും കൂട്ടാളികളായ ഹർപൽ, മോയിൻ ഖാൻ എന്നിവർ സമൂഹ മാധ്യമങ്ങൾ വഴി സിഖ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നും എൻ.ഐ.എ വക്താവ് പറഞ്ഞു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിെൻറ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ജഗ്തർ സിങ് ഹവാരയെ പ്രകീർത്തിക്കുന്നതും ബ്ലൂസ്റ്റാർ ഒാപറേഷനെ കുറിച്ചും കൂടാതെ ഖലിസ്ഥാൻ വാദത്തെ അനുകൂലിക്കുന്ന ബബ്ബർ ഖൽസ ഇൻറർനാഷനലിെൻറ പോസ്റ്റുകളും വിഡിയോകളും ഇവർ പ്രചരിപ്പിച്ചുവരുകയാണ്. ഇത് സിഖ് യുവാക്കളിൽ വിഘടനവാദം വളർത്താനാണെന്ന് വക്താവ് പറഞ്ഞു.
2013-2016 കാലത്ത് തിഹാർ ജയിലിൽ ഉണ്ടായിരുന്നപ്പോഴാണ്, മോയിൻ ഖാൻ ഹവാരയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 'ഖലിസ്ഥാനി സിന്ദാബാദ് ഖലിസ്ഥാനി' എന്ന് ഫേസ്ബുക് ഐ.ഡിയിലേക്ക് മോയിൻ ഖാൻ റിക്വസ്റ്റ് അയച്ച് അതു വഴി നിജ്ജറുമായി ബന്ധപ്പെട്ടു. 'രാജ്യത്ത് മുസ്ലിംകൾക്കും സിഖുകാർക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെ'കുറിച്ച് സംവദിച്ച നിജ്ജർ, ഖലിസ്ഥൻ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ മോയിൻ ഖാനെ പ്രേരിപ്പിക്കുകയും ചെയ്തതായും എൻ.ഐ.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

