Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലൈദുബൈ ആക്രമണം: ഇന്ത്യയിലും കേസ്, യു.എ.പി.എ ഉൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി

text_fields
bookmark_border
ഫ്ലൈദുബൈ ആക്രമണം: ഇന്ത്യയിലും കേസ്, യു.എ.പി.എ ഉൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി
cancel

ന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനുനേരെ നടന്ന ആക്രമണം അന്വേഷിക്കാൻ ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസി. യു.എ.പി.എ, കടുത്ത വ്യവസ്ഥകളോടെയുള്ള പുതിയ ആന്റി-ഹൈജാക്കിങ് നിയമങ്ങൾ എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിമാനത്തിൽ വെച്ചുണ്ടായ ആക്രമണത്തിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനകളുടെ പിന്തുണയോ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ ഉണ്ടോയെന്നാണ് പ്രധാനമായും എൻ.ഐ.എ അന്വേഷിക്കുക.

സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സി.വി.ആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ) എന്നിവ പരിശോധിക്കാനും, പ്രതിയുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ഒറ്റപ്പെട്ട ഭീകരവാദ ലക്ഷ്യങ്ങൾ, ഗൂഢാലോചന, തീവ്രവാദ ശൃംഖലകൾ എന്നിവയുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി യു.എ.പി.എയിലെ 16, 18, 20 എന്നീ വകുപ്പുകളും എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനിരയായത് ഇന്ത്യൻ പൗരനായതിനാലും ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയതിനാലും, അന്താരാഷ്ട്ര തലത്തിലും ഇന്ത്യൻ ഏജൻസികൾക്ക് നിയമപരമായ അന്വേഷണത്തിന് പൂർണ അവകാശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സെപ്തംബർ 30നാണ് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് ഒമാനി പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി, ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. 33,000 അടി ഉയരത്തിൽവെച്ച് പെട്ടെന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താനും ഇയാൾ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്ന് നൽകിയതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയാണുണ്ടായത്. ഇതിനുപിന്നാലെ, ആക്രമണം ഭീകരവാദ സംഘടനകളുടെ ഗൂഢാലോചനാ ശ്രമമാണെന്ന് സംശയിക്കുന്നതായും ആരോപിച്ച് ഇസ്രായേലും രംഗത്തെത്തിയിരുന്നു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരവാദ ശൃംഖലയുടെ ഭാഗമാണോ എന്നാണ് എൻ.ഐ.എ പ്രധാനമായി പരിശോധിക്കുന്നത്. വിമാനത്തിലെ ഭീകരശ്രമങ്ങളും, സുരക്ഷാ വീഴ്ചകളും സംബന്ധിച്ച അന്വേഷണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NIA Registers FIR Under UAPA Over Attack on Indian Pilot on Flydubai Flight
Next Story