തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മാവോവാദികൾക്കായി എൻ.െഎ.എ റെയ്ഡ്
text_fieldsചെന്നൈ: കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ മാവോവാദികളുമായി ബന്ധെപ്പട്ട 23 കേന്ദ്രങ്ങളിൽ എൻ.െഎ.എ റെയ്ഡ് . ചെന്നൈ, തേനി, കൃഷ്ണഗിരി, ശിവഗംഗ, കോയമ്പത്തൂർ ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ചൊവ്വാഴ്ച രാവിലെ ആറര മുതൽ നടന്ന റെയിഡിൽ ലഘുലേഖകളും പെൻഡ്രൈവുകളും കണ്ടെടുത്തു.
കോയമ്പത്തൂർ ഇടയാർപാളയത്ത് ഡെൻറൽ ക്ലിനിക് നടത്തിയിരുന്ന പുലിയകുളം ഏരിമേട് ദിനേഷിനെ (36) ഫെബ്രുവരി അഞ്ചിന് എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു.
ദിനേഷിനെ ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിൽ കോയമ്പത്തൂർ ചുങ്കം കാമരാജർ വീഥി ഡാനിഷി(32)നെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വയനാടൻ കാടുകളിൽ ഒളിവിൽ കഴിയുന്ന മാവോവാദിയായ പൊള്ളാച്ചി അങ്കലക്കുറിച്ചി സന്തോഷ് നിലവിൽ ഒളിവിലാണ്. ഇൗ സാഹചര്യത്തിലാണ് സന്തോഷ്, ദിനേഷ്, ഡാനിഷ് എന്നിവരുടെ വീടുകളിലും മറ്റും പരിശോധന നടന്നത്.
ഇതിന് പുറമെ ശിവഗംഗ ജില്ലയിലും എൻ.എ.എ സംഘമെത്തി. നേരത്തെ അറസ്റ്റിലായ രാമനാഥപുരം പരമകുടി കാളിദാസിെൻറ സഹോദരൻ ശിങ്കാരത്തിെൻറ ശിവഗംഗയിലെ വീട്ടിലാണ് പരിശോധന നടന്നത്.

