കശ്മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും എൻ.ഐ.എ റെയ്ഡ്
text_fieldsശ്രീനഗർ: കശ്മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളും എൻ.ഐ.എ പരിശോധന. 10ഓളം സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്ന് എൻ.ഐ.എ അറിയിച്ചു. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി എത്തുന്ന ഫണ്ട് കണ്ടെത്തുന്നതിനാണ് എൻ.ഐ.എ റെയ്ഡെന്നാണ് വിശദീകരണം. വ്യാപാരം, മതപ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കായി കശ്മീരിലേക്ക് വൻ തോതിൽ പണമെത്തുന്നുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്.
കശ്മീരിലെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖുറാം പർവേസിെൻറ വീട്ടിലും മാധ്യമപ്രവർത്തകരായ പർവീസ് ബുകാരി, ഗോവർ ഗിലാനി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയതായി എൻ.ഐ.എ സംഘം വ്യക്തമാക്കി. കശ്മീരിൽ റെയ്ഡ് നടന്ന 10 സ്ഥലങ്ങളിൽ ഒമ്പതും ശ്രീനഗറിലാണ്. ബന്ദിപോരയിലാണ് റെയ്ഡ് നടന്ന മറ്റൊരു സ്ഥലം. കശ്മീർ പൊലീസിേൻറയും അർധ സൈനിക വിഭാഗങ്ങളുടേയും സഹായത്തോടെയായിരുന്നു റെയ്ഡ്.

