കോയമ്പത്തൂർ സ്ഫോടനം: തമിഴ്നാട്ടിൽ നിരവധി സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്
text_fieldsചെന്നൈ: കോയമ്പത്തൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നിരവധി സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് എൻ.ഐ.എയുടെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്. എൻ.ഐ.എ സംശയിക്കുന്നവരുടെ വീടുകളിലാണ് പരിശോധനയെന്നാണ് സൂചന.
ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന. ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
ഉക്കടം, കോൈട്ടമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്. അന്താരാഷ്ട്ര സഹായം സ്ഫോടനത്തിന് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 23നാണ് കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചത്. ഇത് ഒരു ചാവേർ ആക്രമണമായിരുന്നുവെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

