ബംഗാൾ പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ ഹൈക്കോടതിയിൽ
text_fieldsകൊൽക്കത്ത: പീഡനക്കുറ്റം ചുമത്തി എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് കേസെടുത്ത സംഭവത്തിൽ എൻ.ഐ.എ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും.
എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്. പൊലീസ് എൻ.ഐ.എയോട് വാഹനത്തിന്റെ കേടുപാടുകൾ, ഉദ്യോഗസ്ഥർക്കേറ്റ മുറിവുകൾ, റെയ്‌ഡിലെ മറ്റ് വിശദാംശങ്ങൾ എന്നിവ നല്കാൻ നേരത്തെ ആവശ്യപെട്ടിരുന്നു.
അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനാബ്രോട്ടോ ജനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അർധരാത്രി വീടുകളുടെ വാതിലുകൾ തകർത്ത് സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.
2022 ഡിസംബറിൽ മൂന്ന് പേർ മരിക്കാനിടയായ സ്‌ഫോടനത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മിഡ്‌നാപൂർ ജില്ലയിലെ ഭൂപതിനഗറിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതി റെയ്ഡ് ചെയ്യാൻ എത്തിയതായിരുന്നു എൻ.ഐ.എ ഉദ്യോഗസ്ഥർ. തുടർന്ന് ജനക്കൂട്ടത്തിന്റെ ആക്രണമത്തിന് ഇരയാവുകയും ഒരു എൻ.ഐ.എ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ജനക്കൂട്ടത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

