Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറസ്റ്റിലായ ശേഷം ഫാ....

അറസ്റ്റിലായ ശേഷം ഫാ. സ്റ്റാൻ സ്വാമിയെ എൻ.​ഐ.എ ഒരിക്കൽപോലും ചോദ്യംചെയ്​തിട്ടില്ലെന്ന്​ അഭിഭാഷകൻ

text_fields
bookmark_border
Stan Swamy
cancel

മുംബൈ: യു.എ.പി.എ ചുമത്തപ്പെട്ട്​ കസ്റ്റഡിയിൽ കഴിയവെ മരിച്ച ക്രൈസ്​തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച ശേഷം ഒരുദിവസംപോലും എൻ.​െഎ.എ ചോദ്യം ചെയ്​തില്ലെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ. ''2020 ഒക്ടോബറിൽ അറസ്റ്റ്​ ചെയ്​ത ശേഷം കഴിഞ്ഞ ഞായറാഴ്ച മരണപ്പെടുന്നതുവരെ അദ്ദേഹത്തെ എൻ.​െഎ.എ ചോദ്യം ചെയ്​തിട്ടില്ല. അവർക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹത്തോട് ചോദിക്കാൻ അവർക്ക് ഒന്നുമില്ലായിരുന്നു" -അഡ്വ. മിഹിർ‌ ദേശായി ന്യൂസ് മിനിട്ടിനോട് പറഞ്ഞു.

"അറസ്റ്റിന്‌ മുമ്പ്‌ ചോദ്യം ചെയ്യൽ‌ ഉണ്ടായിരുന്നു. എന്നാൽ, പിന്നീട്​ ഒന്നും ചോദിക്കാതെ വെറുതെ അദ്ദേഹത്തെ തടവിലിടുകയായിരുന്നു. യു.എ.പി.എ ചുമത്തി, "അപകടകാരിയായ വ്യക്തി" ആണെന്ന്​ മുദ്രകുത്തി സ്വാമിയുടെ ജാമ്യത്തെ ദേശീയ അന്വേഷണ ഏജൻസി നിരന്തരം എതിർത്തു. അദ്ദേഹം അക്രമങ്ങളുടെ സൂത്രധാരനാണെന്ന് അവർ പറഞ്ഞു കൊണ്ടിരുന്നു. ആരോഗ്യനില മോശമായതിനാൽ വെള്ളം കുടിക്കാൻ സ്​ട്രോ വേണമെന്ന ആവശ്യത്തെ പോലും അവർ കോടതിയിൽ എതിർത്തു" -അഡ്വ. ദേശായി പറഞ്ഞു.

2018 ജനുവരി ഒന്നിന്​ പൂണെക്കടുത്ത്​ ഭീമ -കൊറെഗാവ് യുദ്ധത്തിന്‍റ 200ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ്​ സ്വാമിയെ അറസ്റ്റ്​ ചെയ്​തത്​. 2020 ഒക്ടോബറിൽ കോവിഡ് വ്യാപന വേളയിലായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇദ്ദേഹത്തെ പിടികൂടിയത്​. യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്​തു. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക്​ കസ്റ്റഡി കാലത്ത്​ കോവിഡ് -19ഉം ബാധിച്ചിരുന്നു.

അസുഖം കലശലായതിനാൽ തനിയെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ കഴിയുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി മേയ് 21 ന് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനായിരുന്നു കോടതി ഉത്തരവ്​. ആശുപത്രിയിൽ കഴിയവേ, ജൂലൈ നാലിന് ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAStan SwamyBhima Koregaon
News Summary - NIA did not interrogate Stan Swamy even once after he was arrested, says his lawyer
Next Story