Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻ.ഐ.എ

text_fields
bookmark_border
Gurpatwant Pannun
cancel

ന്യൂഡൽഹി: കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻ.ഐ.എ. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവായ പന്നുവിന്റെ് ഛണ്ഡിഗഢിലെ വീടും അമൃത്സറിലെ ഭൂമിയുമാണ് എൻ.ഐ.എ പിടിച്ചെടുത്തത്. 22 ക്രിമിനൽ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് രാജ്യദ്രോഹ കേസുകളും ഉൾപ്പെടും.

ഖാൻകോട്ട് ഗ്രാമത്തിലെ കൃഷിഭൂമിയും ഛണ്ഡിഗഢിലെ സെക്ടർ 15-cയിലെ വീടുമാണ് കണ്ടുകെട്ടിയത്. മുമ്പും പന്നുവിന്റെ സ്വത്തുക്കൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടിയിരുന്നു. സുൽത്താൻവിന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴുളള എൻ.ഐ.എ നടപടി.

2019 മുതൽ പന്നു എൻ.ഐ.എയുടെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചാബിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പന്നുവാണ് ചുക്കാൻ പിടിക്കുന്നതെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. 2023 ഫെബ്രുവരി മൂന്നിന് പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് എൻ.ഐ.എ പുറപ്പെടുവിച്ചിരുന്നു. സൈബറിടങ്ങളിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പന്നുവിന്റെ സംഘടനക്ക് മുഖ്യപങ്കുണ്ടെന്നും എൻ.ഐ.എ പറയുന്നു.

കാനഡയുമായുള്ള ബന്ധം വഷളാവുന്നതിനിടെയാണ് ഖാലിസ്താൻ വിഘടനവാദി നേതാക്കൾക്കെതിരെ ​ഇന്ത്യ നടപടി ശക്തമാക്കുന്നത്. ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറി​ന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ഉയർത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയത​ന്ത്ര ബന്ധം വഷളായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NIA confiscates Canada-based Khalistani terrorist Gurpatwant Pannun's assets in Amritsar, Chandigarh
Next Story