Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Akhil Gogoi
cancel
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിൽ ചേർന്നാൽ...

ആർ.എസ്​.എസിൽ ചേർന്നാൽ ജാമ്യം നൽകാം;​ എൻ.ഐ.എ വാഗ്​ദാനം നൽകിയതായി അഖിൽ ഗൊഗോയ്​

text_fields
bookmark_border

ദിസ്​പുർ: ആർ.എസ്.എസി​ലോ ബി.ജെ.പിയിലോ ചേർന്നാൽ ജാമ്യം നൽകാമെന്ന്​ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറിയിച്ചതായി ജയിലിൽ കഴിയുന്ന ആക്​വിസ്റ്റ്​ അഖിൽ ഗൊഗോയ്​യുടെ വെളിപ്പെടുത്തൽ. 20കോടിയുടെ കൈക്കൂലി നൽകാമെന്ന വാഗ്​ദാനം നൽകിയതായും അഖിൽ ഗൊഗോയ് പാർട്ടി നേതാക്കൾക്ക്​ അയച്ച കത്തിൽ പറയുന്നു. കത്ത്​ അദ്ദേഹത്തിന്‍റെ പാർട്ടി നേതാക്കൾ പുറത്തുവിട്ടു.

അതേസമയം ഗൊഗോയ്​യുടെ ആരോപണങ്ങൾ എൻ.ഐ.എ നിഷേധിച്ചു. പൗരത്വ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ 2019 ഡിസംബറിലാണ്​ അഖിൽ ഗൊഗോയ്​ അറസ്റ്റിലാകുന്നത്​. എൻ.ഐ.എ ഉദ്യോഗസ്​ഥർ അഖിൽ ഗൊഗോയ്​ക്ക്​ ​രാഷ്​ട്രീയ ഉപദേശങ്ങൾ നൽകിയതായി കത്തിൽ സൂചിപ്പിച്ചു.

'ആദ്യം അവർ എന്നോട്​ ഹിന്ദുത്വത്തെക്കുറിച്ച്​ സംസാരിക്കുകയും വാഗ്​ദാനങ്ങൾ നൽകുകയും ചെയ്​തു. ഞാൻ ആർ.എസ്​.എസിൽ ചേർന്നാൽ ഉടൻ ജാമ്യം അനുവദിക്കാമെന്നായിരുന്നു വാഗ്​ദാനം. ഞാൻ ഈ നാണംകെട്ട വാഗ്​ദാനം നിരസിക്കു​ന്നുവെന്ന്​ അറിയിച്ചപ്പോൾ ബി.ജെ.പിയിൽ ചേരാൻ അവസരം നൽകാ​മെന്നായിരുന്നു വാഗ്​ദാനം. പിന്നീട്​ അവർ പറഞ്ഞു ഒഴിവ്​ വരുന്ന നിയമസഭ സീറ്റിൽ മത്സരിക്കാമെന്നും അസമിലെ ബി.ജെ.പി സർക്കാറിൽ മന്ത്രിയാക്കാമെന്ന വാഗ്​ദാനം നൽകുകയും ചെയ്​തു' -അഖിൽ ഗൊഗോയ്​ പറയുന്നു.

'പക്ഷേ വാഗ്​ദാനങ്ങൾ നിരന്തരം നിരസിച്ചതോടെ നിരവധി കേസുകൾ തന്‍റെ പേരിൽ ചുമത്തുമെന്നും സുപ്രീംകോടതിയിൽനിന്നു​പോലും ജാമ്യം ലഭിക്കില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ പുറത്തുകടക്കാനുള്ള എല്ലാ സാധ്യതകളും നഷ്​ടപ്പെട്ടതായി തോന്നുന്നു. എന്‍റെ കുടുംബം അവസാനിച്ചു, എന്നെ ശാരീരികമായും നശിപ്പിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അഖിൽ ഗൊഗോയ്​യുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ്​ തന്ത്രമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. 2019ൽ ഗൊഗോയ്​യെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ്​ അറസ്റ്റ്​ ചെയ്​തത്​. ഈ കഴിഞ്ഞ മാസങ്ങളിലെല്ലാം അദ്ദേഹം എന്തുകൊണ്ടാണ്​ നിശബ്​ദത പാലിച്ചത്​. ഇതുവെറും തെരഞ്ഞെടുപ്പ്​ തന്ത്രമാണ്​. ബുദ്ധിയും അവബോധവുമുള്ള അസമിലെ ജനങ്ങൾ ഈ തന്ത്രങ്ങളിൽ വീഴില്ല -ബി.ജെ.പി നേതാവ്​ പറഞ്ഞു.

അ​തേസമയം ജയിലിൽ കഴിയുന്ന അഖിൽ ഗൊഗോയ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്​. അസമിൽ പുതിയതായി രൂപീകരിച്ച രാഷ്​ട്രീയ പാർട്ടിയായ റായ്​ജോർ ദളിന്‍റെ സ്​ഥാനാർഥിയായാണ്​ ജനവിധി തേടുക.

ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴ​ിയുകയാണ്​ അദ്ദേഹം. ശിവ്​സാഗർ മണ്ഡലത്തിൽനിന്നാണ്​ അദ്ദേഹം മത്സരിക്കുന്നത്​. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്​ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്​ ചെയ്​തത്​. നിലവിൽ കർഷക സംഘടനയായ ക്രിഷക്​ മുക്​തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ്​ അഖിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhil GogoiNIARSSassembly election 2021BJP
News Summary - NIA asked to join the RSS or BJP in exchange for bail Akhil Gogoi
Next Story