Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൽഖാഇദ...

അൽഖാഇദ അംഗമെന്നാരോപിച്ച്​ മദ്​റസാധ്യാപകനെ എൻ.ഐ.ഐ പിടികൂടി

text_fields
bookmark_border
അൽഖാഇദ അംഗമെന്നാരോപിച്ച്​ മദ്​റസാധ്യാപകനെ എൻ.ഐ.ഐ പിടികൂടി
cancel

ന്യൂഡൽഹി: അൽഖാഇദക്കു വേണ്ടി രാജ്യത്തു ഗൂഢാലോചന നടത്തുന്നയാളെന്ന്​ ആരോപിച്ച്​ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ മദ്​റസാധ്യാപക​െന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്​റ്റു ചെയ്​തു.

ആഗോള ഭീകരസംഘടനയായ അൽഖാഇദയിൽനിന്ന്​ പ്രചോദനമുൾക്കൊണ്ട്​ രാജ്യവിരുദ്ധ പ്രവർത്തനം നടത്താൻ പദ്ധതിയിട്ട 10 ഭീകരർക്കെതിരെ കഴിഞ്ഞ സെപ്​റ്റംബർ 11ന്​ എൻ.ഐ.എ കേസെടുത്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ്​ മുർഷിദാബാദ്​ സ്വദേശി അബ്​ദുൽ മുഅ്​മിൻ ​െമാണ്ടൽ (32) എന്നയാളെ അറസ്​റ്റ്​ ചെയ്​തതെന്നും​ എൻ.ഐ.എ വക്താവ്​ അവകാശപ്പെട്ടു.

റായ്​പുരിലെ ദാറുൽ ഹുദ ഇസ്​ലാമിയ മദ്രസയിൽ അധ്യാപകനായ മൊണ്ടൽ, അൽഖാഇദ അംഗങ്ങൾ സംഘടിപ്പിച്ച ഗൂഢാലോചന യോഗങ്ങളിൽ പ​ങ്കെടുത്തുവെന്നും​ അന്വേഷണ ഏജൻസി പറയുന്നു. മൊണ്ടാലി​െൻറ വീട്ടിൽ റെയ്​ഡു നടത്തി ചില വസ്​തുക്കൾ പിടിച്ചെടുത്തുവെന്നും കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ 11 പേർ പിടിയിലായെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻ.ഐ.​എ വക്താവ്​ അറിയിച്ചു.

മൊണ്ടാലിനെ ഡൽഹിക്ക്​ കൊണ്ടുപോകാൻ മുർഷിദാബാദ്​ കോടതി അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAAl-Qaeda case
News Summary - NIA arrests Madrasa teacher, a conspirator in Bengal-Kerala Al-Qaeda case
Next Story