Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 9:36 AM GMT Updated On
date_range 7 Aug 2022 9:36 AM GMTബട്‍ല ഹൗസിൽ നിന്ന് ഐ.എസ് ഭീകരസംഘാംഗം അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: ബട്‍ല ഹൗസിൽ നിന്ന് ഐ.എസ് ഭീകരസംഘത്തിലെ സജീവ അംഗമായ യുവാവിനെ എൻ.ഐ.യെ അറസ്റ്റ് ചെയ്തു. മുഹ്സിൻ അഹ്മദ് ആണ് അറസ്റ്റിലായതെന്ന് എൻ.ഐ അറിയിച്ചു. ഓൺലൈൻ വഴിയും മറ്റും ഐ.എസ് ഭീകരപ്രവർത്തനങ്ങൾ തുടരുന്നതായി കാണിച്ച് ജൂൺ 25ന് രജിസ്റ്റർ പരാതിയിൽ അഹ്മദിന്റെ താമസ്ഥലത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ്.
ഭീകരസംഘടനക്കായി ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഐ.എസിന് ഫണ്ട് ശേഖരിക്കുകയാണ് ഇയാളുടെ പ്രധാന പരിപാടിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഈ ഫണ്ട് ക്രിപ്റ്റോ കറൻസിയാക്കി സിറിയയിലേക്കും മറ്റും അയക്കുകയാണ് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച ആറു സംസ്ഥാനങ്ങളിലെ 13 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇവിടങ്ങളിൽ നിന്ന് വിവിധ രേഖകളും പിടിച്ചെടുത്തു.
Next Story