Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ കൊ​റേഗാവ്​:...

ഭീമ കൊ​റേഗാവ്​: മനുഷ്യാവകാശ പ്രവർത്തകൻ സ്​റ്റാൻ സ്വാമിയെ എൻ.ഐ.എ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
ഭീമ കൊ​റേഗാവ്​: മനുഷ്യാവകാശ പ്രവർത്തകൻ സ്​റ്റാൻ സ്വാമിയെ എൻ.ഐ.എ കസ്​റ്റഡിയിലെടുത്തു
cancel

റാഞ്ചി: ഭീമ കൊ​റേഗാവ്​ കേസിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്​റ്റാൻ സ്വാമിയെ റാഞ്ചിക്കടുത്തുള്ള ബഗെയ്​ച്ചയിലെ വസതിയിൽനിന്ന്​ എൻ.ഐ.എ കസ്​റ്റഡിയിലെടുത്തു. കേസിൽ കുറ്റാരോപിതനാണ്​ സ്വാമിയെന്നും റാഞ്ചി എൻ.ഐ.എ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്​ഥന്​ അദ്ദേഹത്തെ കാണണമെന്നും എൻ.ഐ.എ സംഘം പറഞ്ഞതായി കസ്​റ്റഡിയിലെടുക്കുന്ന വേളയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ 'ദ വയറി'നോട്​ വ്യക്​തമാക്കി. 83കാരനായ സ്വാമിയോട്​ വളരെ മോശമായാണ്​ എൻ.ഐ.എ അന്വേഷണ സംഘം പെരുമാറിയതെന്നും വാറൻറ്​ ഉണ്ടായിരുന്നി​ല്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ അമ്പതു വർഷമായി ഝാർഖണ്ഡിലെ പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് സ്​റ്റാൻ സ്വാമി​.​

ജൂലൈ 27 മുതൽ 30 വരെയും ആഗസ്​റ്റ്​ 16നുമായി അഞ്ചു ദിവസങ്ങളിൽ എൻ.ഐ.എ 15 മണിക്കൂർ തന്നെ ചോദ്യം ചെയ്​​തതായി പ്രസ്​താവനയിൽ സ്വാമി വ്യക്​തമാക്കിയിരുന്നു. മാവോയിസ്​റ്റുകളുമായി സ്വാമിക്ക്​ ബന്ധമുണ്ടെന്ന്​ തെളിയിക്കുന്ന രേഖകൾ അദ്ദേഹത്തി​െൻറ കമ്പ്യൂട്ടറിൽനിന്ന്​ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ, അവയെല്ലാം കെട്ടിച്ചമച്ചതാണെന്നും കള്ളത്തരത്തിലൂടെ ത​െൻറ കമ്പ്യൂട്ടറിൽ എത്തിച്ചതാണെന്നും സ്വാമി പ്രതികരിച്ചു. 83 വയസ്സായ തന്നെ കോവിഡ്​ 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യാൻ എൻ.ഐ.എ തയാറാകാത്തതി​െൻറ അനൗചിത്യവും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. സൊസൈറ്റി ഓഫ്‌ ജീസസ്‌ എന്ന പുരോഹിത സമൂഹത്തിലെ അംഗമാണ്​ ഫാ. സ്​റ്റാൻ സ്വാമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonNIAStan Swamy
Next Story