കശ്മീർ വിമത നേതാക്കൾ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: കശ്മീർ വിമത നേതാക്കളായ ഷബീർ ഷാ, ആസിയ അന്ദ്രാബി, മസാറത് ആലം എന്നിവരെ താഴ്വരയിലെ ഭീകര ധനസഹായവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) അറസ്റ്റു ചെയ്തു. ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇവരെ 10 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻ.െഎ.എക്ക് കൈമാറി.
2008ലെ മുംബൈ ഭീകരാക്രമണ കേസിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഇൗദുമായി ഇൗ കേസിന് ബന്ധമുണ്ടെന്നാണ് ആരോപണം. പ്രത്യേക ജഡ്ജി രാകേഷ് സ്യാലിന് മുമ്പാകെയുടെ നടപടികൾക്കിടെയാണ് എൻ.െഎ.എ അറസ്റ്റുണ്ടായതെന്ന് കുറ്റാരോപിതരുടെ അഭിഭാഷകൻ എം.എസ് ഖാൻ പറഞ്ഞു. ഷായും അന്ദ്രാബിയും വിഘടനവാദ കേസുകളിൽ കസ്റ്റഡിയിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന അസ്ലമിനെ കശ്മീരിൽനിന്ന് ട്രാൻസിറ്റ് വാറൻറ് വാങ്ങിയാണ് ഡൽഹിയിലെത്തിച്ചത്.
