ഡൽഹിയിൽ എൻ.െഎ.എ അറസ്റ്റ് ചെയ്ത 14 പേരെ ചെന്നൈ കോടതിയിൽ ഹാജരാക്കി
text_fieldsചെന്നൈ: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ആരോപിച്ച് ഡൽഹിയിൽ പിടിയ ിലായ തമിഴ്നാട് സ്വദേശികളായ 14 പേരെ ചെന്നൈ കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച ൈവകീ ട്ട് വിമാനമാർഗം ചെന്നൈയിലെത്തിച്ച പ്രതികളെ പൂന്ദമല്ലി പ്രത്യേക കോടതിയിൽ ഹാജരാക്കി 23 വരെ റിമാൻഡ് ചെയ്തു.
പുതുച്ചേരി, രാമനാഥപുരം ജില്ലകളിൽപ്പെട്ടവരാണ് മിക്കവരും. ഇവരുടെ പേരുവിവരങ്ങൾ ഇതേവരെ എൻ.െഎ.എ വെളിപ്പെടുത്തിയിട്ടില്ല. ‘അൻസാറുല്ല’ എന്ന പേരിൽ സംഘടന രൂപവത്കരിച്ച് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും എൻ.െഎ.എ കേന്ദ്രങ്ങൾ ആരോപിക്കുന്നു.
അതിനിടെ ബംഗളൂരു സ്വദേശി മുഹമദ് ഗുർഖാൻ (28), കോയമ്പത്തൂർ കരിമ്പുകട സദ്ദാം ഹുസൈൻ (28), ഉക്കടം ജി.എം നഗർ ഫൈസൽ റഹ്മാൻ (29) എന്നിവരെയും കോയമ്പത്തൂർ സിറ്റി പൊലീസിെൻറ സഹായത്തോടെ എൻ.െഎ.എ അറസ്റ്റ് ചെയ്തു.
