Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അൽഖാഇദ ബന്ധം ആരോപിച്ച്​ അറസ്​റ്റിലായ ആളുടെ വീട്ടിൽ രഹസ്യ അറയെന്ന്​ പൊലീസ്;​ സെപ്​റ്റിക്​ ടാ​ങ്കെന്ന്​ പ്രതിയുടെ ഭാര്യ
cancel
Homechevron_rightNewschevron_rightIndiachevron_rightഅൽഖാഇദ ബന്ധം...

അൽഖാഇദ ബന്ധം ആരോപിച്ച്​ അറസ്​റ്റിലായ ആളുടെ വീട്ടിൽ രഹസ്യ അറയെന്ന്​ പൊലീസ്;​ സെപ്​റ്റിക്​ ടാ​ങ്കെന്ന്​ പ്രതിയുടെ ഭാര്യ

text_fields
bookmark_border

ബെഹ്​റംപൂർ (പശ്ചിമ ബംഗാൾ): അൽ ഖാഇദ ബന്ധമുള്ളയാൾ എന്ന സംശയത്തിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അറസ്​റ്റിലായ അബൂ സഫിയാൻ എന്നയാളുടെ വീട്ടിൽ എൻ.​ഐ.എ രഹസ്യ അറ കണ്ടെത്തിയതായി പൊലീസ്​. വീട്ടിൽ നിന്ന്​ നിരവധി ഇലക്​ട്രോണിക്​ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്​.

ഇത്​ രഹസ്യ അറ അല്ലെന്നും ശുചിമുറിക്കായി നിർമിച്ച സെപ്​റ്റിക്​ ടാങ്ക്​ ആണെന്നും സഫിയാ​െൻറ ഭാര്യ പിന്നീട്​ വാർത്താലേഖകരോട്​ പറഞ്ഞു. ഇക്കാര്യം പൊലീസിനോട്​ പറഞ്ഞതായും അവർ വ്യക്തമാക്കി. റെയ്​ഡിൽ അറസ്​റ്റിലായ സഫിയാൻ ഉൾപ്പെടെ ആറുപേരെ കൊൽകത്തയിൽചോദ്യം ചെയ്​തു. ഇവരെ എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ട്​ പ്രത്യേക കോടതി ഉത്തരവിട്ടു.

അൽ ഖാഇദ ഭീകരരെതേടി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ സഫിയാനടക്കം ഒൻപത് പേർ പിടിയിലായതിലായി എൻ.ഐ.എ അറിയിച്ചിരുന്നു. ഇവരിൽ മൂന്ന് പേരെ കേരളത്തിൽ നിന്നാണ് പിടികൂടിയത്. എറണാകുളം പെരുമ്പാവൂരിലും പാതാളത്തിലുമായി താമസിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ്​ അൽ ഖാഇദ ബന്ധം ആരോപിച്ച്​ പിടികൂടിയത്​. ആറ് പേരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാൾ സ്വദേശികളാണ്​. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. രണ്ടുപേരെ പെരുമ്പാവൂരിൽനിന്നും ഒരാളെ പാതാളത്തുനിന്നുമാണ്​ കസ്​റ്റഡിയിലെടുത്തത്​​​. പിടിയിലായവർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി.

മു​ർ​ശി​ദ്​ ഹ​സ​ൻ മു​ഖ്യ​പ്ര​തി​യെ​ന്ന്​ എ​ൻ.​െ​എ.​എ

കൊ​​ച്ചി: അ​​ൽ​​ഖാ​​ഇ​​ദ തീ​​വ്ര​​വാ​​ദി​​ക​​ളെ​​ന്നാരോപി​​ച്ച്​ പി​​ടി​​കൂ​​ടി​​യ​​വ​​രി​​ൽ മു​​ർ​​ശി​​ദ്​ ഹ​​സ​​ൻ മു​​ഖ്യ​​പ്ര​​തി​​യെ​​ന്ന്​ എ​​ൻ.​​ഐ.​​എ. പി​​ടി​​യി​​ലാ​​യ മു​​ർ​​ശി​​ദ്​ ഹ​​സ​​ൻ, മു​​സ​​റ​​ഫ്​ ഹ​​സ​​ൻ, യാ​​കൂ​​ബ്​ ബി​​ശ്വാ​​സ് എ​​ന്നി​​വ​​രെ തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന്​ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​കാ​​ൻ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച ട്രാ​​ൻ​​സി​​റ്റ്​ റി​​മാ​​ൻ​​ഡ്​​ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ്​ ഇ​​ക്കാ​​ര്യം പ​​റ​​യു​​ന്ന​​ത്. ​മു​​സ​​റ​​ഫ്​ ഹ​​സ​​ൻ ര​​ണ്ടാം പ്ര​​തി​​യും യാ​​കൂ​​ബ്​ ബി​​ശ്വാ​​സ്​ ആ​​റാം പ്ര​​തി​​യു​​മാ​​ണ്. ഇ​വ​രെ ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​​ട്ട് നാ​​ലി​​ന്​ എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ൽ ഡ​​ൽ​​ഹി​​ക്ക് കൊ​​ണ്ടു​​പോ​​യി. രാ​​ജ്യ​​ത്തി​െൻറ പ​​ല​​യി​​ട​​ത്താ​​യി പ​​ത്തി​​ലേ​​റെ പേ​​ർ അ​​ൽ​​ഖാ​​ഇ​​ദ​​ക്കു​​വേ​​ണ്ടി​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ടെ​​ന്നും എ​​ൻ.​​ഐ.​​എ റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. അ​തേ സ​മ​യം, അ​റ​സ്​​റ്റി​നു പി​ന്നാ​ലെ എ​​റ​​ണാ​​കു​​ള​​ത്ത്​ അ​​ന്ത​​ർ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ക്യാ​​മ്പു​​ക​​ളി​​ൽ പൊ​​ലീ​​സ്​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. മു​​ർ​​ശി​​ദ്​ ഹ​​സ​​ൻ താ​​മ​​സി​​ച്ചി​​രു​​ന്ന​ ഏ​​ലൂ​​ർ പാ​​താ​​ള​​ത്താ​യി​രു​ന്നു​ വി​​ശ​​ദ​ പ​​രി​​ശോ​​ധ​​ന. മു​​മ്പ്​ ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന 15 അ​​ന്ത​​ർ​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA‘al Qaeda terrorists’
Next Story