Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഹൽഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരവാദികൾക്ക് അഭയം നൽകിയ 2 ഗ്രാമീണരെ എൻ.ഐ.എ അറസ്റ്റു ചെയ്തു
text_fieldsbookmark_border
പഹല്ഡഗാം ആക്രമണത്തിൽ പങ്കുള്ള ഭീകരവാദികൾക്ക് അഭയം നൽകിയതിന് രണ്ട് ഗ്രാമവാസികളെ എൻ.ഐ.എ അറസ്റ്റു ചെയ്തു. പഹൽഗാമിലെ ബത്കോട്ട് നിവാസിയായ പർവായിസ് അഹമദ് ജോതർ, ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമദ് ജോതർ എന്നിവരാണ് അറസ്റ്റിലായത്.
എൻ.ഐ.എ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനു മുമ്പ് മൂന്ന് ഭീകരർക്കും പർവായിസും ബഷീറും ബോധപൂർവം അഭയം നൽകുകയായിരുന്നു എന്ന് തെളിഞ്ഞു. അറസ്റ്റിലായവർ ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെ ആക്രമണത്തിനു വേണ്ട സഹായങ്ങൾ നൽകി.
ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. 1967ലെ നിയമ വിരുദ്ധപ്രവർത്തന നിരോധന നിയമത്തിന്‍റെ 19ാം സെക്ഷൻ പ്രകാരമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

