Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ുൽവാമ: ചാവേറിനെ...

പ​ുൽവാമ: ചാവേറിനെ സഹായിച്ചയാൾ എൻ.ഐ.എ കസ്​റ്റഡിയിൽ

text_fields
bookmark_border
pulvama-attack
cancel

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറ സ്​റ്റ്​ ചെയ്തു. 22കാരനായ ഷക്കീര്‍ ബഷീര്‍ മാഗ്രെയെയാണ്​ എന്‍.ഐ.എ അറസ്​റ്റ്​ ചെയ്തതെന്ന് ദേശീയ വാർത്ത ഏജൻസിയായ എ. എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്​റ്റഡിയിൽ വിട്ടു. പുൽവാമയിലെ കാകപോരയിൽ ഗൃഹോപകരണക്കട നടത്തുകയാണ് ഷക്കീർ. ആദിൽ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും സ്ഫോടനം നടത്തുന്നതിനുള്ള സാമഗ്രികളും സംഘടിപ്പിച്ചു നൽകിയത് ഷക്കീർ ആണെന്നാണ് സൂചന.

ഭീകര സംഘടന ജയ്ശെ മുഹമ്മദി​​​െൻറ പ്രവർത്തനങ്ങൾക്കും ഇയാൾ സഹായങ്ങള്‍ ചെയ്തിരുന്നു. ജയ്ശെ ഭീകർക്കു പണവും ആയുധങ്ങളും എത്തിച്ചുകൊടുത്തെന്നും മാഗ്രെ വെളിപ്പെടുത്തി. സി.ആർ.പി.എഫ് വാഹനവ്യൂഹത്തി​​​െൻറ സഞ്ചാരം നിരീക്ഷിച്ച്​ വിവരം കൈമാറുകയും ചെയ്തു. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. അംഗങ്ങൾക്കാണ് ജീവൻ നഷ്​ടമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsPulwama Attack
News Summary - NIA’s first arrest in Pulwama attack-India news
Next Story