Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകന്യാസ്​ത്രീകളെ...

കന്യാസ്​ത്രീകളെ സംഘ്​പരിവാർ അക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
കന്യാസ്​ത്രീകളെ സംഘ്​പരിവാർ അക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel

ന്യുഡൽഹി: ഉത്തർപ്രദേശിൽ ട്രെയിനിൽ കന്യാസ്​ത്രീകളെ സംഘ്​പരിവാറുകാർ അക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേ​സെടുത്തു. സംഭവത്തിൽ നാലാഴ്ചക്കകം റിപ്പോർട്ട്​ സമർപ്പിക്കണമെന്​ ഝാൻസി റെയിൽവെ പൊലീസ്​ സൂപ്രണ്ടിനോടാവശ്യപ്പെട്ടു.

അക്രമസംഭവത്തിന്‍റെ വിശദാംശങ്ങളും കേസിൽ ഇതുവരെ എന്ത്​ നടപടികൾ സ്വീകരിച്ചു എന്നതും മനുഷ്യാവകാശ കമീഷൻ ആരാഞ്ഞു. സുപ്രീം കോടതി അഭിഭാഷക ജെസ്സി കുര്യൻ നൽകിയ പരാതിയിലാണ്​ നടപടി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും ഇടപെടണമെന്ന്​ കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.

എ.ബി.വി.പി പ്രവർത്തകരാണ്​ സംഭവത്തിന്​ പിന്നിലെന്ന്​ റെയിൽവെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. അവർ അക്രമിച്ചതല്ലെന്നും മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന്​ അന്വേഷിക്കുക മാത്രമാണ്​ ചെയ്​തതെന്നുമാണ്​ റെയിൽവെയുടെ വാദം​. കന്യാസ്​ത്രീകൾ നൽകിയ പരാതിയിൽ റെയിൽവെ എസ്​.പി സൗമിത്ര യാദവാണ്​ അന്വേഷണം നടത്തിയത്​. അതേസമയം, കന്യാസ്​ത്രീകൾക്കെതിരെ അക്രമം നടന്നിട്ടില്ലെന്ന്​ കഴിഞ്ഞ ദിവസം ​റെയിൽവെ മന്ത്രി പിയൂഷ്​ ​േഗായലും പറഞ്ഞു. അക്രമത്തെ നിസ്സാരമായി കണ്ട്​ ഒതുക്കിത്തീർക്കാനാണ്​ ബി.ജെ.പി ശ്രമമെന്ന്​ തുടക്കം മുതൽ ആരോപണമുയർന്നിരുന്നു.

മാർച്ച്​ 19നാ​ണ്​ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​ഡി​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെയാണ്​ ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ലു​ ക​ന്യാ​സ്​​ത്രീ​ക​ളെ സംഘ്​പരിവാർ പി​ന്തു​ട​ർ​ന്ന്​ അക്രമിച്ചത്​. തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​െൻറ ഡ​ൽ​ഹി പ്രോ​വി​ൻ​സി​ലെ സ​ന്യാ​സി​നി​മാരാണ്​ കൈയേറ്റത്തിനിരയായത്​. വൈകിട്ട് ആറരയോടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വെച്ചായിരുന്നു അതിക്രമം.

അതിനിടെ, അതിക്രമത്തിനിരയായ കന്യാസ്​ത്രീകൾക്കെതിരെ വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നിരുന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ്​ സർക്കാർ ​െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ്​ പൊലീസും ബജ്​റംഗ്​ദളുകാരും ശ്രമിച്ചത്​.

സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും തീ​വ്ര​വ​ർ​ഗീ​യ വാ​ദി​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ ഗൗ​ര​വ​മാ​യി നേ​രി​ട​ണ​മെ​ന്നും സി​റോ മ​ല​ബാ​ർ സ​ഭ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalkcbcSangh ParivarNational Human Rights CommissionSyro-Malabar SabhaJhansi Railway Station
News Summary - NHRC seeks report on attack against nun
Next Story