Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗംഗയിലെ മൃതദേഹങ്ങൾ;...

ഗംഗയിലെ മൃതദേഹങ്ങൾ; യു.പി, ബിഹാർ സർക്കാറുകൾക്ക്​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്​

text_fields
bookmark_border
ഗംഗയിലെ മൃതദേഹങ്ങൾ; യു.പി, ബിഹാർ സർക്കാറുകൾക്ക്​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്​
cancel

ന്യൂഡൽഹി: ഗംഗയിൽ നിരവധി മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിൽ ഉത്തർപ്രദേശ്​, ബിഹാർ സംസ്ഥാനങ്ങൾക്ക്​ മനുഷ്യാവകാശ കമീഷൻ നോട്ടീസ്​. രണ്ട്​ സംസ്ഥാനങ്ങളുടേയും ചീഫ്​ സെക്രട്ടറിമാർക്കും​ കേന്ദ്ര ജൽ ശക്​തി മന്ത്രാലയം സെക്രട്ടറിക്കുമാണ്​ നോട്ടീസ്​ നൽകിയത്​. നാലാഴ്​ചക്കുള്ളിൽ പ്രശ്​നത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനും കമീഷൻ നിർദേശിച്ചു.

മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതുമായി ബന്ധപ്പെട്ട്​ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ സർക്കാറുകൾ പരാജയപ്പെട്ടുവെന്ന്​ കമീഷൻ നിരീക്ഷിച്ചു. ദേശീയ ജൽ ശക്​തി മന്ത്രാലയത്തി​െൻറ നിർദേശങ്ങൾക്ക്​ വിരുദ്ധമായാണ്​ മൃതദേഹങ്ങൾ ഗംഗയിൽ തള്ളുന്നതെന്നും കമീഷൻ വ്യക്​തമാക്കി.

ഒരാൾക്കും ഗംഗയെ മലിനമാക്കാൻഅധികാരമില്ല. നദിയെ ഉപജീവിച്ച്​ കഴിയുന്നവർക്ക്​ വലിയ ബുദ്ധിമുട്ട്​ മൃതദേഹങ്ങൾ തള്ളുന്നത്​ മൂലമുണ്ടാകുന്നുണ്ടെന്നും കമീഷൻ പറഞ്ഞു. ഗംഗയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ തള്ളുകയാണെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട്​ ലഭിച്ച പരാതിയിലാണ്​ കമീഷൻ ഇടപെടൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganga
News Summary - NHRC issues notice to Centre and UP, Bihar govts over bodies found floating in Ganga
Next Story