Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തണമെന്ന്​ ഉത്തരവ്​

text_fields
bookmark_border
vaccination
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലെ മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തണമെന്ന്​ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്​.ആർ.സി) ആവശ്യപ്പെട്ടു.

കോവിഡ്​ കാലത്ത്​ ഇന്ത്യയിൽ മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് രാജസ്ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർത്ഥി തപിഷ് സരസ്വതി എൻ.എച്ച്​.ആർ.സിക്ക്​ നൽകിയ പരാതിയിലാണ്​ ഉത്തരവ്​.

വാക്​സിനേഷൻ നൽകുന്നതിൽ അമ്മമാർക്ക്​ മുൻഗണന നൽകുന്നതിന് ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്ട്​ സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട്​ എൻ.എച്ച്​.ആർ.സി ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ്​ ഇന്ത്യയിൽ ജനിക്കുന്നതെന്നാണ്​ കണക്കുകൾ പറയുന്നത്​.

മുലയൂട്ടുന്ന അമ്മമാർക്ക് വൈകി കുത്തിവയ്​പ്​ നൽകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കാൻ കാരണമാകും. ഇതിന്​ പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും തപിഷ് പരാതിയിൽ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHRCLactating Mothers
News Summary - NHRC Asks Govt to Prioritise Covid-19 Vaccination for Lactating Mothers
Next Story