Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുസ്​ഥലങ്ങളിൽ...

പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ നിരോധിച്ചു

text_fields
bookmark_border
പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത്​ നിരോധിച്ചു
cancel

ന്യൂഡൽഹി: പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ​  ഇനി പൊതുസ്​ഥലത്ത്​ മാലിന്യം കത്തിച്ചാൽ 25,000 രൂപ പിഴയടക്കേണ്ടി വരും. 

പൊതുസ്​ഥലത്ത്​ മാലിന്യങ്ങൾ കത്തിക്കുന്നതിന്​​ പുർണ്ണമായും നിരോധനമേർപ്പടുത്തയതായി ഹരിത ​ട്രൈബ്യൂണൽ അറിയിച്ചു.  ചെറിയ അളവിലുള്ള മാലിന്യം പൊതുസ്​ഥലത്ത്​  കത്തിച്ചാൽ 5000 രൂപ പിഴയായി നൽകേണ്ടി വരും. മാലിന്യത്തി​െൻറ അളവ്​ വർധിച്ചാൽ അതിനനുസരിച്ച്​ പിഴ 25,000 രൂപ വരെ വർധിക്കും. ഹരിത ട്രൈബ്യൂണൽ ചെയർപേഴ്​സൺ ജസ്​റ്റിസ്​ സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്​ വിധി പുറത്തിറക്കിയത്​.

വേസ്​റ്റ്​ മാനേജ്​മെൻറ്​ സംബന്ധിച്ചുള്ള 2016ലെ നിയമം നടപ്പിലാക്കാനും, പി.വി.സിയുടെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാനും ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചു. 2016ൽ ഹരിത ട്രൈബ്യൂണൽപുറപ്പിടുവെച്ച​ ഉത്തരവ്​ നടപ്പിലാക്കുന്നതിനായി ആക്​ഷൻ പ്ലാൻ തയ്യാറാക്കാൻ സംസ്​ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ഹരിത ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്​. നാലഴ്​ചക്കകും വേസ്​റ്റ്​ മാനേജ​ുമെൻറുമായി ബന്ധപ്പെട്ട പ്ലാൻ സമർപ്പിക്കാനും ട്രിബ്യൂണലി​െൻറ നിർദേശമുണ്ട്​​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NGT
News Summary - NGT bans open waste burning
Next Story