Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: അടുത്ത...

കോവിഡ്​: അടുത്ത മൂന്നാഴ്ച നിർണായകമെന്ന്​ ആരോഗ്യമന്ത്രി ഹർഷവർധൻ

text_fields
bookmark_border
കോവിഡ്​: അടുത്ത മൂന്നാഴ്ച നിർണായകമെന്ന്​ ആരോഗ്യമന്ത്രി ഹർഷവർധൻ
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്രസർക്കാർ ചേർന്ന്​ പ്രവർത്തിക്കുന്നുണ്ട്​. അടുത്ത മൂന്നാഴ്ച ഇന്ത്യയെ സംബന്ധിച്ച്​ നിർണായകമാണെന്ന്​ കോവിഡ്​ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശങ്ങൾ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കൽ, ടെസ്റ്റുകൾ വർധിപ്പിക്കൽ, കണ്ടൈൻമെന്‍റ്​ സോണുകൾ തിരിക്കൽ എന്നിവക്ക്​ ഊന്നൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയുൾപ്പടെയുള്ള സ്ഥലങ്ങളിൽ കോവിഡ്​ കേസുകൾ വർധിക്കുന്നതിനി​െടയാണ്​ നിർദേശം.

നേരത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻ, ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ഭല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വിഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ നീതി ആയോഗ്​ അംഗം വി.കെ​ പോളും പ​ങ്കെടുത്തിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണം കൂട്ടുകയാണ്​ കോവിഡ്​ പ്രതിരോധത്തിനായി കേന്ദ്രഭരണ പ്രദേശങ്ങൾ അടിയന്തരമായി ചെയ്യേണ്ടതെന്ന്​ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhancovid 19
News Summary - Next three weeks crucial to contain COVID-19: Harsh Vardhan
Next Story