Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടുത്ത പ്രധാനമന്ത്രി...

അടുത്ത പ്രധാനമന്ത്രി രാഹുൽ; നിലപാട് മാറ്റി കുമാരസ്വാമി

text_fields
bookmark_border
അടുത്ത പ്രധാനമന്ത്രി രാഹുൽ; നിലപാട് മാറ്റി കുമാരസ്വാമി
cancel

ബംഗളൂരു: രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തിൽ നിലപാട് മാറ്റി ജെ.ഡി.എസ് നേതാവും കർണാടക മ ുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് കുമാരസ്വാമി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജെ.ഡി.എസ് നേതാവിന്‍റെ പുതിയ ചുവടുമാറ്റം. നേരത്തെ, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായി മമത ബാനർജിയാണ് പ്രധാനമന്ത്രിയാകാൻ യോഗ്യയെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാടിലാണ് കുമാരസ്വാമി മാറ്റം വരുത്തിയത്.

ബി.െജ.പിയെ അപേക്ഷിച്ച് പ്രാദേശിക പാർട്ടികളിൽ നിരവധി നേതാക്കളുണ്ട്. മായാവതി, മമത ബാനർജി അടക്കമുള്ളവർ. എന്നാൽ, പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ പിന്തുണക്കാനാണ് തന്‍റെ പാർട്ടി തീരുമാനിച്ചിട്ടുള്ളത്. ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHD KumaraswamyNext Prime ministerRahul Gandhi
News Summary - Next Prime minister HD Kumaraswamy -India News
Next Story