Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid 19
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് മൂന്നാംതരംഗം​;...

കോവിഡ് മൂന്നാംതരംഗം​; ഇന്ത്യയിൽ ഇനിവരുന്ന നാലുമാസം നിർണായകമെന്ന്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100 മുതൽ 125 ദിവസം നിർണായകമെന്ന്​ സർക്കാർ. കോവിഡ്​ രണ്ടാംവ്യാപനത്തിന്‍റെ കൊടുമുടിക്ക്​ ശേഷം പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം മന്ദഗതിയിലായി, ഇത്​ മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പാണെന്ന്​ നീതി ആയോഗ്​ അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

'​േകാവിഡ്​ കേസുകളുടെ എണ്ണം കുറയുന്നത്​ മന്ദഗതിയിലായി. ഇതൊരു മുന്നറിയിപ്പാണ്​. ഇന്ത്യയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100 മുതൽ 150 ദിവസം നിർണായകമാകും' -കേന്ദ്ര കോവിഡ്​ പ്രതിരോധ സംഘത്തിലെ അംഗം കൂടിയായ വി.കെ. പോൾ പറഞ്ഞു.

കോവിഡ്​ രണ്ടാംതരംഗം ശമിച്ചതോടെ മിക്ക സംസ്​ഥാനങ്ങളും ലോക്​ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി. ഇത്​, രാജ്യത്ത്​ മൂന്നാം തരംഗത്തിന്‍റെ ഒരുക്കമായിയിരിക്കും.

ജൂലൈയോടെ 50 കോടി വാക്​സിൻ ഡോസുകൾ വിതരണം ചെയ്യാനാണ്​ പരിശ്രമം. കോവിഷീൽഡ്​, കോവാക്​സിൻ എന്നിവയുടെ 66കോടി വാക്​സിൻ ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇവക്കുപുറമെ, 22 കോടി വാക്​സിൻ ഡോസുകൾ സ്വകാര്യമേഖലയിൽ വിതരണം ചെയ്യും -പോൾ പറഞ്ഞു​.

കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം വാക്​സിനേഷനാണ്​. രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ച ​പൊലീസ്​ ഉദ്യോഗസ്​ഥരിൽ കോവിഡ്​ മരണനിരക്ക്​ കുറഞ്ഞതായി ​െഎ.സി.എം.ആറിന്‍റെ പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. തമിഴ്​നാട്ടിലെ പൊലീസുകാർ, മുൻനിര ​പോരാളികൾ എന്നിവർക്കിടയിലായിരുന്നു പഠനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NITI Aayog​Covid 19Covid Third Wave
News Summary - Next 100-125 Days Critical NITI Aayog On Covid
Next Story