Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ ലക്ഷമല്ല;...

മൂന്ന്​ ലക്ഷമല്ല; ഇന്ത്യയിൽ​ കോവിഡ്​ ബാധിച്ച്​ 40 ലക്ഷം പേർ മരിച്ചിരിക്കാമെന്ന്​ ന്യൂയോർക്​ ടൈംസ്​

text_fields
bookmark_border
മൂന്ന്​ ലക്ഷമല്ല; ഇന്ത്യയിൽ​ കോവിഡ്​ ബാധിച്ച്​ 40 ലക്ഷം പേർ മരിച്ചിരിക്കാമെന്ന്​ ന്യൂയോർക്​ ടൈംസ്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്​ സാഹചര്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോർക്​ ടൈംസ്​. ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മൂന്ന്​ ലക്ഷം പേരല്ല, 40 ലക്ഷം പേർ വരെ മരിച്ചിരിക്കാമെന്ന്​ ന്യൂയോർക്​ ടൈംസ്​ മെയ്​ 25ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ഇന്ത്യയിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും വ്യാപകമായ ടെസ്​റ്റുകൾ നടക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ലോകത്തിൽ മറ്റെവിടെയുമില്ലാത്ത നഷ്​ടം കോവിഡ്​ ഇന്ത്യയിലുണ്ടാക്കിയിട്ടുണ്ട്​. അമേരിക്കയിലെ ആരോഗ്യമേഖലയിലെ വിഗധരുടെ അഭിപ്രായങ്ങളും സർവേ റിപ്പോർട്ടുകളും അടക്കം സമഗ്രമായാണ്​ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്​.

''മെയ്​ 24 വരെ 26,948,800 കേസുകളും 307,231 മരണങ്ങളുമാണ്​ ഇന്ത്യയിൽ ഉള്ളതായി പറയപ്പെടുന്നത്​. ശക്തിയേറിയ കോവിഡ്​ പ്രതിരോധമുളള രാജ്യങ്ങളിൽ പോലും യഥാർഥ വിവരങ്ങൾ ലഭിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്​ റിപ്പോർട്ട്​ ചെയ്​ത കേസുകളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി കേസുകൾ ഉണ്ടാകുമെന്നാണ്''​.

''സാ​ങ്കേതികവും സാംസ്​കാരികവും എണ്ണിത്തിട്ടപ്പെടുത്താനാവാത്തതുമായ കാരണത്താൽ ഇന്ത്യയിലെ കണക്കുകൾ പുറത്ത്​ വന്നിട്ടില്ല. പലമരണങ്ങളും വീടുകളിലാണ്​ സംഭവിച്ചിരിക്കുന്നത്​. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ. മാ​ത്രമല്ല, ഇന്ത്യയിൽ കോവിഡ്​ ബാധിച്ചാണ്​ മരണമെന്നത്​ ബന്ധുക്കൾ മറച്ചുവെക്കുന്ന പ്രവണതയുമുണ്ട്​. കോവിഡിന്​ മുന്നേ തന്നെ ഇന്ത്യയിൽ അഞ്ചിൽ നാലുമരണങ്ങളും മെഡിക്കൽ രീതിയിൽ അന്വേഷിക്കാറില്ല'' -ലേഖനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newyork times​Covid 19
News Summary - newyork times Report: Not 3 Lakh, India May Really Have 40 Lakh COVID Deaths
Next Story