പത്രസ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും മജീതിയ വേജ്ബോർഡ്
text_fieldsന്യൂഡൽഹി: പത്രസ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്കും മജീതിയ വേജ്ബോർഡ് അനുസരിച്ച് വേതനം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പത്രസ്ഥാപനങ്ങളും ജീവനക്കാരും തമ്മിലെ തർക്കത്തിലാണ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് ജീവനക്കാർക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.
മജീതിയ വേജ് ബോർഡിെൻറ മുഴുവൻ ശിപാർശകളും പൂർണമായി നടപ്പാക്കുകയാണ് മാനേജ്മെൻറുകൾ ചെയ്യേണ്ടതെന്നും അതുപ്രകാരമുള്ള ആനുകൂല്യങ്ങൾ കരാർ െതാഴിലാളികൾക്കും നൽകാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ മാനേജ്മെൻറുകളുടെ ഹരജി ശരിയല്ലെന്നും വ്യക്തമാക്കി. മജീതിയ വേജ് ബോർഡ് നടപ്പാക്കുന്നതിനെതിരെ പത്രമാനേജ്മെൻറുകൾ സമർപ്പിച്ച ഹരജി ഫെബ്രുവരി എട്ടിന് സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.