Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീധനം...

സ്​ത്രീധനം ചോദിക്കുന്നു, തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നു; ബി.ജെ.പി എം.എൽ.എക്കെതിരെ ഭാര്യ രംഗത്ത്​

text_fields
bookmark_border
Vishal Nehriya
cancel

ന്യൂഡൽഹിക: ബി.ജെ.പി നേതാവും ഹിമാചൽ പ്രദേശ്​ എം.എൽ.എയുമായ വിശാൽ നെഹ്​റിയക്കെതി​രെ ഗുരുതര ആരോപണവുമായി ഭാര്യ ഒഷിൻ ശർമ രംഗത്ത്​. തന്നെ വിശാൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കു​ന്നെന്ന്​ ഒഷിൻ ആരോപിച്ചു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 11 മിനിറ്റ്​ നീണ്ട വിഡിയോയിലാണ്​ ഒഷിൻ ആരോപണങ്ങളുന്നയിച്ചത്​. ഹിമാചൽ പ്രദേശ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസ്​ ഉദ്യോഗസ്ഥ കൂടിയാണ്​ ഒഷിൻ. ഈ വർഷം ഏപ്രിൽ 26നാണ്​ ഇരുവരും വിവാഹിതരായത്​. തന്നെ വിശാൽ പലകുറി മർദിച്ചിട്ടുണ്ടെന്ന്​ ഒഷിൻ ആരോപിച്ചു.

''തനിക്ക്​ കോവിഡ്​ ബാധിച്ചപ്പോൾ അവർ വീട്ടിൽ നിന്നും പുറത്താക്കി. തനിക്ക്​ വിവാഹ സമയത്ത്​ 1.20 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന മോതിരവും സ്വർണമാലയും നൽകിയിരുന്നു. പക്ഷേ ഭർത്താവ്​ വീണ്ടും സ്​ത്രീധനം ആവശ്യപ്പെട്ടു.

തനിക്ക്​ ഭർത്താവിനെ കോ​ളജ്​ കാലം മുതൽ അറിയാം. അന്നുതെ​ാ​ട്ടേ അദ്ദേഹം ഉപദ്രവിക്കുമായിരുന്നു. അതിനെത്തുടർന്ന്​ ബന്ധം ഉപേക്ഷിച്ചു. പിന്നീട്​ 2019ൽ എം.എൽ.എയായപ്പോൾ വിശാൽ തന്നോട്​ വിവാഹാഭ്യർഥന നടത്തിയപ്പോൾ ആത്മാർതമാണെന്ന്​ വിശ്വസിച്ചു. ത​െൻറയും കുടുംബത്തി​െൻറയും സുരക്ഷക്കായാണ്​ ഈ വിഡിയോ ചെയ്യുന്നത്​'' -ഒഷിൻ പറഞ്ഞു. എന്നാൽ ആരോപണങ്ങളോട്​ പ്രതികരിക്കാൻ വിശാൽ തയ്യാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseVishal Nehriyabjp
Next Story