മതനിന്ദ ആരോപണം; പ്രക്ഷേപണം ചെയ്തത് ജെയ്ശിന്‍റെ വിഡിയോയെന്ന് ന്യൂസ് 18
text_fieldsന്യൂഡൽഹി: ജെയ്ശെ മുഹമ്മദിനെതിരായ വാർത്തയിൽ മതനിന്ദ ഉൾപ്പെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ന്യൂസ് 18 ചാ നൽ. സംഭവത്തിൽ ചാനൽ മാപ്പ് പറയണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണവുമാ യി ചാനൽ രംഗത്തെത്തിയത്.
ജെയ്ശെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പ്രവർത്തനത്തെ കുറിച്ചും മസ്ഉൗദ് അസ്ഹറിനെ കുറിച്ചും പ്രക്ഷേപണം ചെയ്ത വാർത്തയിൽ ജെയ്ശിന്‍റെ പ്രൊപ്പഗാണ്ട വിഡിയോ ഉൾപ്പെടുത്തിയിരുന്നു. ആ വിഡിയോയിലാണ് മക്ക, മദീന, മസ്ജിദുൽ അഖ്സ എന്നിവയുടെ ചിത്രങ്ങളുള്ളത്. അതിന് മുകളിൽ ജെയ്ശെയുടെ വാട്ടർമാർക്ക് ചേർത്തിട്ടുണ്ടെന്നും കൂടാതെ അത് പ്രൊപഗാണ്ട വിഡിയോ എന്ന തരത്തിലാണ് പ്രക്ഷേപണം ചെയ്തതെന്നും ചാനൽ വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് മസ്ഊദ് അസറിനെ കുറിച്ചുള്ള 'ടെറർ ഫാക്ടറി' എന്ന പരിപാടിയിൽ മക്ക, മദീന, മസ്ജിദുൽ അഖ്സ എന്നിവയുടെ വിഡിയോ ഉൾപെടുത്തി സംപ്രേഷണം ചെയ്തത്. ഇത് വിവാദമാകുകയും വ്യക്തി നിയമ ബോർഡ് ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തതിനെ തുടർന്നാണ് വിശദീകരണവുമായി ചാനൽ രംഗത്തെത്തിയത്.
Clarification on a story aired by CNN-NEWS18. pic.twitter.com/NczqaMkCSq
— News18 (@CNNnews18) March 4, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
