ഇന്ത്യൻ പത്രങ്ങളുടെ വായനക്കാരിൽ ഒമ്പതു ശതമാനം വർധന
text_fieldsന്യൂഡൽഹി: വാർത്ത ചാനലുകളിൽനിന്നും സമൂഹ മാധ്യമങ്ങളിൽനിന്നും കടുത്ത വെല്ലുവിളി നേരിടുേമ്പാഴും ഇന്ത്യയിലെ വർത്തമാന പത്രങ്ങളുടെ വായനക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ നാലു വർഷക്കാലത്ത് ഒമ്പതു ശതമാനം വളർച്ച നേടിയതായാണ് മീഡിയ റിസർച് യൂസേഴ്സ് കൗൺസിൽ (എം.ആർ.യു.സി) പുറത്തുവിട്ട 2017ലെ സർവേയുടെ വെളിപ്പെടുത്തൽ.
ഇംഗ്ലീഷ് പത്രവായനക്കാരുടെ എണ്ണം 2014ലെ 2.5 കോടിയിൽനിന്ന് 2017ൽ 2.8 കോടിയായി വർധിച്ചു. ഹിന്ദി പത്രങ്ങളുടെ വളർച്ച 12.1 കോടിയിൽനിന്ന് 17.6 കോടിയായും ഉയർന്നു. ഭാഷാപത്രങ്ങളിൽ ഒഡിയ പത്രങ്ങളാണ് ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് ^വായനക്കാരുടെ എണ്ണം 60 ലക്ഷത്തിൽനിന്ന് 1.1 കോടിയായി.
ഇംഗ്ലീഷ് പത്രങ്ങളെ റീഡർഷിപ്പിൽ ഹിന്ദി പത്രങ്ങൾ ബഹുദൂരം പിന്നിലാക്കിയതായി സർവേ സൂചിപ്പിക്കുന്നു. പ്രചാരത്തിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ദൈനിക് ജാഗരണിന് 7,03,77,000 വായനക്കാരുള്ളപ്പോൾ ഇംഗ്ലീഷിൽ ഒന്നാം സ്ഥാനക്കാരായ ടൈംസ് ഒാഫ് ഇന്ത്യക്ക് 1,30,47,000 വായനക്കാരാണുള്ളത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന് റീഡർഷിപ്പിൽ എട്ടാം സ്ഥാനവും രണ്ടാമത്തെ പത്രത്തിന് പതിനഞ്ചാം സ്ഥാനവുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
