Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്രമോദി...

നരേന്ദ്രമോദി ഹെലികോപ്​റ്ററിൽനിന്ന്​ പണം വിതറുമെന്ന്​ വ്യാജ വാർത്ത; കന്നട ചാനലിന്​ നോട്ടീസ്​

text_fields
bookmark_border
modi.jpg
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്​റ്ററിൽ നിന്ന്​ പണം വിതറുമെന്ന്​ വ്യാജ വാർത്ത നൽകിയ കന്നട ചാ നലിന്​ വാർത്താ വിതരണ മന്ത്രാലയം നോട്ടീസയച്ചു. പബ്ലിക്​ ടി.വി എന്ന ചാനലിനാണ്​ പ്രക്ഷേപണം നിരോധിക്കാതിരിക്കാ ൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന്​ വ്യക്തമാക്കിക്കൊണ്ട്​ നോട്ടീസയച്ചത്​.

പത്ത്​ ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ്​ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്​. പ്രധാനമന്ത്രി ഹെലികോപ്​റ്ററിൽ നോട്ട്​ വിതരണം ചെയ്യുമെന്ന ചാനൽ വാർത്തയുടെ സ്​ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ നിരവധി പേരാണ്​ ’പണം വാരാൻ’ തയാറായി വീടുകളിൽ നിന്ന്​ പുറത്തിറങ്ങി ഹെലികോപ്​റ്ററും നോക്കി നിന്നത്​.

എന്നാൽ, ഹെലികോപ്​റ്ററിൽ പണം വിതറുമെന്ന തരത്തിൽ പ്രചരിക്കുന്നത്​ വ്യാജ വാർത്തയാണെന്ന്​ പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ‘ഹെലികോപ്​റ്റർ മണി’ വഴി സാധിക്കുമെന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവി​​െൻറ പ്രസ്​താവനയാണ്​ വ്യാജ വാർത്തയായി അവതരിപ്പിക്കപ്പെട്ടത്​.

സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ നോട്ടുകൾ അച്ചടിച്ച്​ ജനങ്ങളിലെത്തിച്ച്​ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുകയെന്ന മിൽട്ടൺ ഫ്രീഡ്​മാൻ എന്ന അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ​​െൻറ ആശയമാണ്​ ‘ഹെലികോപ്​റ്റർ മണി’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modifake newsmalayalam newsindia newshelecopter money
News Summary - News channel gets notice for allegedly hinting PM will throw money from helicopter -india news
Next Story