Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാനൽ ചർച്ചക്കിടെ സ്റ്റു​ഡിയോ ഫ്ലോറിൽ തല്ല്; ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വൈറൽ

text_fields
bookmark_border
ചാനൽ ചർച്ചക്കിടെ സ്റ്റു​ഡിയോ ഫ്ലോറിൽ തല്ല്; ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വൈറൽ
cancel

തത്സമയ ചാനൽ ചർച്ചക്കിടെ സ്റ്റുഡിയോ ഫ്ലോറിൽ തല്ല്. സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു പാനലിസ്റ്റുകൾ തമ്മിലുള്ള തല്ല്. അനുരാഗ് മസ്കാൻ ആങ്കറായി എത്തുന്ന സീ ന്യൂസിലെ ചർച്ചക്കിടെയാണ് സംഘർഷമുണ്ടായത്.

ഞങ്ങൾ ആളുകളെ മനുഷ്യരാക്കിയാണ് വളർത്തുന്നത്, മൃഗങ്ങളെ പോലെയല്ലെന്ന് പാനലിസ്റ്റുകളിൽ ഒരാളായ ആചാര്യ വിക്രമാദിത്യ പറഞ്ഞു. ഇതിനുള്ള മറുപടി ചർച്ചയിലെ മറ്റൊരു പാനലിസ്റ്റായ ഹാസിഖ് ഖാൻ നൽകിയതോടെയാണ് ചർച്ച സംഘർഷത്തിൽ കലാശിച്ചത്. പിന്നീട് ഇരുവരും പരസ്പരം തല്ലുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.

ഇതാദ്യമായല്ല ചാനൽ ചർച്ചയിൽ പാനലിസ്റ്റുകൾ പരസ്പരം പോരടിക്കുന്നത്. മുമ്പും ചാനൽ ചർച്ചകൾക്കിടെ ഇത്തരത്തിൽ സംഘർഷമുണ്ടായിരുന്നു. എന്നാൽ, നിരന്തരമായി ചാനൽ ചർച്ചകൾക്കിടെ ഇത്തരം സംഘർഷമുണ്ടാവുന്നത് ചില നിർണായക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - News Channel Debate Turns Into Street Fight
Next Story