കോവിഡ് ചികിത്സ: ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്ക് രണ്ട് ലക്ഷത്തിന് മുകളിൽ പണമായി സ്വീകരിക്കാം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിവേഗം പടരുന്നതിനിടെ പണമിടപാടുകളിൽ ഇളവുമായി ആദായനികുതി വകുപ്പ്. കോവിഡ് ചികിത്സക്കായി ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കും രണ്ട് ലക്ഷത്തിന് മുകളിൽ പണമായി സ്വീകരിക്കാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ മെയ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇതുപ്രകാരം കോവിഡ് ചികിത്സക്കായി രണ്ട് ലക്ഷത്തിന് മുകളിൽ പണമായി നൽകാം. ആശുപത്രികൾ പണം സ്വീകരിക്കുേമ്പാൾ നൽകുന്നയാളിേൻറയും രോഗിയുടേയും ആധാർ അല്ലെങ്കിൽ പാൻകാർഡ് വിവരങ്ങൾ ശേഖരിക്കണമെന്നും ആദായ നികുതി വകുപ്പിെൻറ ഉത്തരവിലുണ്ട്.
ഒരു ദിവസം രണ്ട് ലക്ഷത്തിന് മുകളിൽ പണമായി വാങ്ങുന്നത് തടയുന്ന ആദായ നികുതി നിയമത്തിലെ 269എസ്.ടി ചട്ടത്തിൽ താൽക്കാലികമായി ഭേദഗതി വരുത്തിയാണ് തീരുമാനം. 2017ൽ കള്ളപ്പണം തടയുന്നതിനാണ് ആദായ നികുതി വകുപ്പ് ഇത്തരമൊരു നിബന്ധന കൊണ്ടു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

