Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതിലും വിലപിടിപ്പുള്ള...

ഇതിലും വിലപിടിപ്പുള്ള മറ്റെന്ത് സമ്മാനിക്കാനാണ്? നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും

text_fields
bookmark_border
ഇതിലും വിലപിടിപ്പുള്ള മറ്റെന്ത് സമ്മാനിക്കാനാണ്? നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും
cancel
Listen to this Article

ചെന്നൈ: സാധാരണക്കാരെ ചക്രശ്വാസം വലിപ്പിച്ച് കൊണ്ട് ഇന്ധനവില ദിവസേന കൂടി കൊണ്ടിരിക്കുകയാണ്. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി നടക്കുമ്പോൾ നവദമ്പതികൾക്ക് പെട്രോളും ഡീസലും സമ്മാനമായി നൽകിയിരിക്കുകയാണ് സുഹൃത്തുക്കൾ.

തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലാണ് രസകരമായ ഈ സംഭവം നടന്നത്. വിവാഹ ചടങ്ങിനെത്തിയ സുഹൃത്തുക്കൾ ദമ്പതികൾക്ക് സമ്മാനിച്ചത് ഒരു ലിറ്റർ പെട്രോളും ഡീസലും. ഗ്രേസ് കുമാറിനും ഭാര്യ കീർത്തനക്കുമാണ് തങ്ങളുടെ വിവാഹ ദിവസം പ്രത്യേകതയുള്ള ഈ സമ്മാനം ലഭിച്ചത്.

സമ്മാനമായി കുപ്പികണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷത്തോടെ ഇരുവരും ചേർന്ന് സുഹൃത്തുക്കൾ നൽകിയ സമ്മാനം സ്വീകരിച്ചു.

15 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ പെട്രോൾ, ഡീസൽ വില 9 രൂപയിലധികമാണ് വർധിച്ചത്. ഒരു ലിറ്റർ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ് ഇപ്പോഴത്തെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduCheyyur
News Summary - Newly-wed couple gets petrol and diesel as wedding present in Tamil Nadu's Cheyyur
Next Story