തമിഴ്നാട്ടിലെ പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsചെന്നൈ: 16ാം തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ കലൈവാണർ അരങ്കം ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. താൽകാലിക സ്പീക്കർ പിച്ചാണ്ടി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും. സ്പീക്കറായി അപ്പാവുവിനെയും ഡെപ്യൂട്ടി സ്പീക്കറായി പിച്ചാണ്ടിയെയും ആണ് ഡി.എം.കെ നിശ്ചയിച്ചിരിക്കുന്നത്.
മേയ് ഏഴിനാണ് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിനും 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 234 അംഗ നിയമസഭയിൽ 159 സീറ്റുകളാണ് ഡി.എം.കെ സഖ്യം നേടിയത്. അണ്ണാ ഡി.എം.കെയുടെ 66ഉം പാട്ടാളി മക്കൾ കക്ഷിയുടെ അഞ്ചും ബി.ജെ.പിയുടെ നാലും അംഗങ്ങൾ ഉൾപ്പെടെ 75 പേരാണ് പ്രതിപക്ഷനിരയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

