Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്​തി നേടി

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്​തി നേടി
cancel

പട്​ന: കോവിഡ്​ ബാധിച്ച്​ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്​തി നേടി. ഒഡീഷയിലെ ജഗനാഥ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയാണ്​ രോഗമുക്​തി നേടിയത്​.

ചത്തീഗഢിലെ റായ്​പൂരിലെ ആശുപത്രിയിലാണ്​ 29കാരിയാ പ്രീതി അഗർവാൾ പെൺകുട്ടിക്ക്​ ജന്മം നൽകുന്നത്​. തുടർന്ന്​ കുട്ടിക്ക്​ പനി വന്നതോടെ ഒഡീഷയിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. കടുത്ത പനിയുമായാണ്​ പെൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ ഡോ.അർജിത്​ മോഹാപാത്ര പറഞ്ഞു. കുട്ടിക്ക്​ വിവിധ തരത്തിലുള്ള ചികിത്സ നൽകുകയും ഒടുവിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്​തു​വെന്ന്​ ഡോക്​ടർ പറഞ്ഞു.

രക്ഷിതാക്കളുടെ സമ്മതത്തോടെ ​ റെംഡസീവിർ മരുന്ന്​ മറ്റ്​ ചില ആൻറിബോഡികളും നൽകി. ഇതോടെ കുട്ടി ചികിത്സകളോട്​ പോസിറ്റീവായി പ്രതികരിച്ചുവെന്നും പിന്നീട്​ രോഗമുക്​തി നേടിയെന്നും ഡോക്​ടർ വ്യക്​തമാക്കി. 30 ശതമാനം നവജാത ശിശുക്കൾക്കെങ്കിലും പ്രസവസമയത്ത്​ കോവിഡ്​ ബാധിക്കുന്നുണ്ടെന്നാണ്​ കണക്ക്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Newborn defeats Covid-19 after 10 days on ventilator in Odisha
Next Story