Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ആൺകുഞ്ഞിന്​...

യു.പിയിൽ ആൺകുഞ്ഞിന്​ പേരിട്ടു; ‘ലോക്ക്​ഡൗൺ’

text_fields
bookmark_border
യു.പിയിൽ ആൺകുഞ്ഞിന്​ പേരിട്ടു; ‘ലോക്ക്​ഡൗൺ’
cancel

ലഖ്​നോ: കൊറോണ വൈറസ്​ വ്യാപനത്തിൻെറ ഭാഗമായി രാജ്യത്ത്​ പ്രഖ്യാപിക്കേണ്ടി വന്ന ​േലാക്ക്​ഡൗൺ ജനങ്ങളെ ചെറിയ തോതിലല്ല വലക്കുന്നത്​. ഈ ദിവസങ്ങൾ ആരും മറക്കാനുമിടയില്ല. ആരൊക്കെ മറന്നാലും ഉത്തർപ്രദേശിലെ ദമ്പതികൾ ഈ ലോക് ക്​ ഡൗൺ ദിനങ്ങൾ ഒരിക്കല​ും മറക്കില്ല. കാരണം മ​റ്റൊന്നുമല്ല, ഈ സമയത്ത്​ തങ്ങൾക്കുണ്ടായ കുഞ്ഞിന്​ ‘ലോക്ക്​ഡൗൺ’ എന്ന പേര്​ തന്നെ നൽകിയിരിക്കുകയാണ്​ യു.പിയിലെ ഇൗ ദമ്പതികൾ.

തിങ്കളാഴ്​ചയാണ്​ ഖുഖുണ്ടു ഗ്രാമത്തിലെ ദമ്പതികൾക്ക്​ ആൺകുഞ്ഞുണ്ടായത്. കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ രാജ്യം മുഴുവൻ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതിലുള്ള നന്ദി സൂചകമായാണ്​ കുഞ്ഞിന്​ ആ പേര്​ തന്നെ നൽകിയതെന്ന്​ കുഞ്ഞിൻെറ പിതാവ്​ പവൻ പറഞ്ഞു. ആഘോഷവും ചടങ്ങുകളുമെല്ലാം മാറ്റിവെച്ചിരിക്കുകയാണെന്നും സന്ദർശനത്തിന്​ വരേണ്ടതില്ലെന്ന്​ ബന്ധുക്കളെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്​ച ജനതാ കർഫ്യു ദിനത്തിൽ ഖൊരക്​പൂരിൽ ജനിച്ച പെൺകുഞ്ഞിന്​ കുട്ടിയുടെ അമ്മാവനിട്ട പേര്​ ‘കൊറോണ’ എന്നായിരുന്നു. ഇത്​ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊറോണ വൈറസ്​ അപകടകാരിയാണെങ്കിലും അത്​ ലോകം ഒറ്റക്കെട്ടായി നിൽക്കുന്നതിലേക്ക്​ നയിച്ചുവെന്നും ദുഷ്​ട ശക്തിക്കെതിരെയുള്ള ജനങ്ങളുടെ ഐക്യത്തിൻെറ പ്രതീകമായിരിക്കും ആ പെൺക​ുട്ടിയെന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newslockdownnewborn boyUttar Pradesh
News Summary - newborn boy named Lockdown in Uttar Pradesh -india news
Next Story