Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാത ശിശുവിനെ...

നവജാത ശിശുവിനെ ആശുപത്രിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി

text_fields
bookmark_border
നവജാത ശിശുവിനെ ആശുപത്രിയിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി
cancel

ബം​ഗ​ളൂ​രു: ജ​നി​ച്ചു​വീ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പെ​ൺ​കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യു​ടെ ജ​ന​ലി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ല്ലാ​പു​ര ജി​ല്ല​യി​ലെ ചി​ന്താ​മ​ണി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് അ​തി​ദാ​രു​ണ സം​ഭ​വം. ശ​നി​യാ​ഴ്ച രാ​വി​ലെ ശു​ചി​മു​റി വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ വെ​ങ്ക​ടേ​ശ​പ്പ​യാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. ഉ​ട​ൻ ഡോ​ക്ട​ർ​മാ​രെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു. ക​ട്ടി​യു​ള്ള നൂ​ൽ ഉ​പ​യോ​ഗി​ച്ച് ശു​ചി​മു​റി​യു​ടെ ജ​ന​ലി​ലോ​ട് ചേ​ർ​ന്ന് കു​ഞ്ഞി​നെ കെ​ട്ടി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും ചി​ക്ക​ബെ​ല്ലാ​പു​ര എ​സ്.​പി ജി.​കെ. മി​ഥു​ൻ കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും മ​ധ്യ​മേ​ഖ​ല റേ​ഞ്ച് ഐ.​ജി എം. ​ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ഒ​രു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ ര​ണ്ടു സ്ത്രീ​ക​ൾ ചേ​ർ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​യെ​ന്നും പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും എ​സ്.​പി ജി.​കെ. മി​ഥു​ൻ കു​മാ​ർ പ​റ​ഞ്ഞു. ചി​ന്താ​മ​ണി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ.​പി വി​ഭാ​ഗ​ത്തി​ന് എ​തി​ർ​ഭാ​ഗ​ത്താ​യു​ള്ള പ്ര​സ​വ വാ​ർ​ഡി​ലാ​ണ് സം​ഭ​വം. വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ ആ​റു പ്ര​സ​വ​മാ​ണ് ന​ട​ന്ന​ത്. ആ​റു കു​ഞ്ഞു​ങ്ങ​ളും അ​വ​രു​ടെ അ​മ്മ​മാ​രും സു​ര​ക്ഷി​ത​രാ​ണ്.

മ​രി​ച്ച കു​ഞ്ഞിെൻറ പൊ​ക്കി​ൾ​കൊ​ടി ഉ​ൾ​പ്പെ​ടെ മു​റി​ച്ചു​മാ​റ്റി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ വീ​ട്ടി​ൽ​വെ​ച്ച് പ്ര​സ​വി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ജി​ല്ല െഹ​ൽ​ത്ത് ഒാ​ഫി​സ​റി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി ചി​ക്ക​ബെ​ല്ലാ​പു​ര ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ആ​ർ. ല​ത അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി ഡോ.​കെ. സു​ധാ​ക​റിെൻറ നാ​ടാ​യ ചി​ക്ക​ബെ​ല്ലാ​പു​ര​യി​ലാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsNewborn baby
News Summary - Newborn baby hanged in hospital
Next Story