Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവനോടെ കുഴിച്ചുമൂടാൻ...

ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
Newborn baby girl rescued from trash in Pune
cancel

പൂനെ: ജിവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച നവജാത ശിശുവിനെ പൊലീസ് രക്ഷപ്പെടുത്തി. കലേവാഡിയിലെ റോഡരികിലാണ് പാതി മണ്ണിട്ട് മൂടിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ പൊലീസ് കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

ബൈക്കിലെത്തിയ സംഘമാണ് കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. കരച്ചിൽ കേട്ട് സമീപമുള്ള പാടത്ത് ജോലി ചെയ്യുന്ന കർഷകൻ ഓടിയെത്തിയെങ്കിലും സംഘം ഇയാളെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്ന് സീനിയർ ഇൻസ്പെക്ടർ വിവേക് മുഗളികർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:new born baby police 
News Summary - Newborn baby girl rescued from trash in Pune
Next Story