Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാത ശിശുവിനെ ഓപറേഷൻ...

നവജാത ശിശുവിനെ ഓപറേഷൻ തിയറ്ററിൽ കയറിയ നായ്​ കടിച്ചുകൊന്നു

text_fields
bookmark_border
നവജാത ശിശുവിനെ ഓപറേഷൻ തിയറ്ററിൽ കയറിയ നായ്​ കടിച്ചുകൊന്നു
cancel

ഫ​റൂ​ഖാ​ബാ​ദ്​ (യു.​പി): യു​വ​തി പ്ര​സ​വി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ന​വ​ജാ​ത ശി​ശു​വി​നെ സ്വ​കാ​ര ്യ ആ​ശു​പ​ത്രി​യി​ലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ക​യ​റി​യ തെ​രു​വു​നാ​യ്​ ക​ടി​ച്ചു​കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ ​ശി​ലെ ഫ​റൂ​ഖാ​ബാ​ദ്​ ആ​കാ​ശ്​ ഗം​ഗ ആ​ശു​പ​ത്രി​യി​ലാ​ണ്​ നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം. തി​ങ്ക​ളാ​ഴ്​​ച രാ ​വി​ലെ​യാ​ണ്​ പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ കു​ഞ്ഞി​​െൻറ മാ​താ​വ്​ കാ​ഞ്ച​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ദ്യം സു​ഖ​പ്ര​സ​വ​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തെ​ന്ന്​ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്​ ര​വി​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​ന്നീ​ട്​ പ്ര​സ​വം സി​സേ​റി​യ​നാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ്​​ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു​ മാ​റ്റി​യ​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ കു​ഞ്ഞി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​യാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്നും യു​വ​തി ആ​രോ​പി​ച്ചു. കു​ട്ടി​യു​ടെ പി​താ​വി​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​ക്കും ഡോ​ക്​​ട​ർ​ക്കു​മെ​തി​രെ ​പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

അ​ന്വേ​ഷ​ണ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​നി​ൽ​കു​മാ​ർ മി​ശ്ര പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി സ്​​ഥ​ല​ത്തെ​ത്തി​യ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ ആ​ശു​പ​ത്രി പൂ​ട്ടി സീ​ൽ​ചെ​യ്​​തു. എ​ന്നാ​ൽ, ആ​രോ​പ​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogindia newsstray dog kills newborn baby
News Summary - Newborn baby dies after dragged out of operation theatre by stray dog
Next Story