Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മരിച്ച’ നവജാത ശിശു...

‘മരിച്ച’ നവജാത ശിശു സംസ്​കരിക്കുന്നതിന്​ മുമ്പ്​ കണ്ണുതുറന്നു

text_fields
bookmark_border
‘മരിച്ച’ നവജാത ശിശു സംസ്​കരിക്കുന്നതിന്​ മുമ്പ്​ കണ്ണുതുറന്നു
cancel

ന്യൂഡൽഹി:  മരിച്ചെന്ന്​ പറഞ്ഞ്​ നഴ്​സുമാർ കൈമാറിയ നവജാത ശിശു പിന്നീട്​ കണ്ണു തുറന്നു. തിങ്കളാഴ്​ച പുലർച്ചെ ജനിച്ച കുഞ്ഞ്​ ശ്വാസമെടുക്കുന്നില്ലെന്ന്​ കണ്ട നഴ്​സുമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനമായ  സഫ്ദർജങ്​ ആശുപത്രിയിലാണ്​ സംഭവം. കഴിഞ്ഞ ദിവസം ​പ്രസവത്തിനായി പ്ര​വേശിപ്പിച്ച ബദർപൂർ സ്വദേശിനി തിങ്കളാഴ്​ച പുലർച്ചെയാണ്​ കുഞ്ഞിന്​ ജന്മം നൽകിയത്​. ശ്വാസമിടിപ്പില്ലാതിരുന്ന കുഞ്ഞ്​ മരിച്ചെന്ന്​ നഴ്​സുമാർ സ്ഥിരീകരിച്ച്​ പൊതിഞ്ഞ്​ സീൽവെച്ച്​ സംസ്​കരിക്കുന്നതിനായി പിതാവി​ന്​ കൈമാറുകയായിരുന്നു. 

മാതാവിന്​ പ്രസവശേഷം ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അവരെ ആശുപത്രിയിലാക്കി ബന്ധുക്കൾ കുഞ്ഞിനെ സംസ്​കരിക്കാൻ വീട്ടിലേക്കു കൊണ്ടുപോയി. സംസ്​കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനിടെ കുഞ്ഞിനെ പൊതിഞ്ഞ പാക്കറ്റ്​ ഇളകുന്നതുകണ്ട പിതൃസഹോദരി അത്​ തുറന്നു നോക്കുകയായിരുന്നു. കുഞ്ഞ്​ നന്നായി ശ്വാസമെടുക്കുകയും കാലുകൾ ഇളക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന്​ ബന്ധുക്കൾ ആബുംലൻസ്​ വിളിച്ച്​ കുഞ്ഞിനെ അപ്പോളോ ആശുപത്രിയിലെത്തിച്ചു. നവജാത ശിശ​ുവിന്​ ആരോഗ്യപ്രശ്​നങ്ങളില്ലെന്ന്​ അപ്പോളോയിലെ ഡോക്​ടർമാർ സ്ഥിരീകരിച്ചതോടെ സഫ്ദർജങ് ആശുപത്രിയിൽ കഴിയുന്ന മാതാവി​​​െൻറ അരികിലേക്ക്​ കുഞ്ഞിനെ കൊണ്ടുപോയി. 

സംഭവത്തിൽ ആശുപത്രി അധികൃതരുടെ അ​ലംഭാവത്തിനെതിരെ കുഞ്ഞി​​​െൻറ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​. എന്നാൽ 22 ആഴ്​ച പൂർത്തിയശേഷമാണ്​ യുവതി പ്രസവിച്ചിരിക്കുന്നതെന്നും വളർച്ചയെത്താത്ത കുഞ്ഞ്​ ശ്വസിക്കുകയോ കരയുകയോ ചെയ്​തില്ലെന്നും അധികൃതർ വ്യക്തമാക്കി. കുഞ്ഞിന്​ 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങൾക്ക്​ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. 

നവജാത ശിശുവിന്​ ജീവനുണ്ടോയെന്ന്​ പരിശോധിക്കാതെ മാതാപിതാക്കൾക്ക്​ കൈമാറിയ നഴ്​സുമാർക്കെതിരെ നടപടിയെടുക്കുമെന്ന്​ മെഡിക്കൽ സൂപ്രണ്ട്​ എ.കെ റായ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newbornhospitalDeclared DeadAlive
News Summary - Newborn Allegedly Declared Dead By Delhi Hospital Found Alive Before Burial
Next Story