ലഡാക്: ഗൽവാൻ പോരാളികൾക്കായി യുദ്ധ സ്മാരകം പണിതു. കെ.എം 120 പോസ്റ്റിന് സമീപം ഡർബുക്-ഷ്യോക്-ദൗലത്ത് ലഡാകിലെ ബെഗ് ഒാൾഡീ റോഡിനടുത്താണ് സ്മാരകം പണികഴിപ്പിച്ചത്.
ജൂൺ 15നായിരുന്നു ഇന്ത്യ-ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ഗൽവാൻ താഴ്വരയിൽ രക്തരൂക്ഷിത ഏറ്റുമുട്ടൽ നടന്നത്. 45 വർഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ ഇത്ര രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ് പറഞ്ഞിരുന്നു. എന്നാൽ ചൈന ഇതുസംബന്ധിച്ച് കണക്കുകൾപുറത്തുവിട്ടിരുന്നില്ല. പിടിയിലായ സൈനികരെ ഇരുരാജ്യവും വിട്ടയച്ചിരുന്നു.