Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ; പുതിയ പരിഷ്‍കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ, എട്ടുമണിക്കൂറിനുള്ളിൽ റീഫണ്ടില്ല

text_fields
bookmark_border
ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ; പുതിയ പരിഷ്‍കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ, എട്ടുമണിക്കൂറിനുള്ളിൽ റീഫണ്ടില്ല
cancel

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റദ്ദാക്കലിനും റീഫണ്ടിനും പുതിയ നിയമവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിയമപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനുള്ളിൽ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നത് 24 മണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയിലാണെങ്കിൽ കുറഞ്ഞ നിരക്കിന് വിധേയമായി ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂർ വരെയാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കും. ടിക്കറ്റ് റദ്ദാക്കുന്നത് 72 മണിക്കൂർ മുമ്പാണെങ്കിൽ പരമാവധി റീഫണ്ട് ഉറപ്പാക്കും. ടിക്കറ്റ് റദ്ദാക്കുന്നതിന് ചെറിയ പിഴ മാത്രമാണ് ഈടാക്കുകയെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ടിക്കറ്റ് റദ്ദാക്കൽ

എട്ടുമണിക്കൂറിനുള്ളിൽ -റീഫണ്ട് നൽകില്ല

8 മണിക്കൂറിനും 24 മണിക്കൂറിനുമുള്ളിൽ -50 ശതമാനം

24 മണിക്കൂറിനും 72 മണിക്കൂറിനുമുള്ളിൽ -25 ശതമാനം

72 മണിക്കൂറിന് മുകളിൽ -പരമാവധി റീഫണ്ട്

പി.ആർ.എസ് കൗണ്ടർ ടിക്കറ്റുകൾക്കും ഇ -ടിക്കറ്റുകൾക്കും പുതിയ റീഫണ്ട് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ യാത്രക്കാർക്ക് ടെർമിനേറ്റിങ് സ്റ്റേഷനിൽനിന്ന് മാത്രമായിരുന്നു ടിക്കറ്റ് റദ്ദാക്കാൻ സാധിക്കുക. എന്നാൽ, ഇപ്പോൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിലെയും കൗണ്ടറിൽനിന്ന് ടിക്കറ്റ് റദ്ദാക്കാൻ കഴിയും. നേരത്തേ ഇ-ടിക്കറ്റുകൾക്ക് യാത്രക്കാർ നേരിട്ട് ടിക്കറ്റ് ഡെപോസിറ്റ് രസീത് ഫയൽ ചെയ്യണ​മായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഓട്ടോമാറ്റിക് റീഫണ്ട് അനുവദിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറക്കുന്നതിനും മറ്റ് യാത്രക്കാർക്കുള്ള സീറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റീഫണ്ട് പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ തൽകാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traintrain ticket bookingTrain Tickets
News Summary - New Train Ticket Refund Rules Announced
Next Story