Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രോൺ ഭീഷണി നേരിടാൻ...

ഡ്രോൺ ഭീഷണി നേരിടാൻ പുതിയ സംവിധാനം -സൈനിക മേധാവി

text_fields
bookmark_border
ഡ്രോൺ ഭീഷണി നേരിടാൻ പുതിയ സംവിധാനം -സൈനിക മേധാവി
cancel

ന്യൂഡൽഹി: ഡ്രോൺ ഭീഷണി ഫലപ്രദമായി നേരിടാൻ സൈന്യം പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചുവരുകയാണെന്ന്​ കരസേന മേധാവി ജനറൽ എം.എം. നരവനെ.

ഡ്രോണുകൾ എളുപ്പത്തിൽ ലഭിക്കുന്നത്​ സുരക്ഷക്ക്​ കൂടുതൽ വെല്ലുവിളിയാണ്​. ഇന്ത്യ-പാകിസ്​താൻ സൈന്യം ഫെബ്രുവരിയിൽ വെടിനിർത്തൽ ധാരണയിൽ എത്തിയതിനു ശേഷം ജമ്മു-കശ്​മീരിലെ അതിർത്തി നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ല.

ഇതോടെ കശ്​മീരിൽ തീവ്രവാദപ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും പ്രമുഖർ പ​ങ്കെടുത്ത ഓൺലൈൻ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ പ​േങാങ്​ മേഖലയിൽ നിന്ന്​ ഫെബ്രുവരിയിൽ സൈനിക പിൻമാറ്റമുണ്ടായശേഷം അതിർത്തി നിയന്ത്രണ രേഖയിൽ സ്​ഥിതിഗതികൾ സാധാരണ നിലയിലായിട്ടുണ്ട്​. ഇന്ത്യയും ചൈനയും സൈനിക,നയതന്ത്ര തലങ്ങളിൽ പലതവണ ചർച്ച നടത്തിയിരുന്നു​.

അയൽ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ്​ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ, ഭീഷണിക്ക്​ വഴങ്ങില്ലെന്നും കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. പൂർണ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട്​ സൈനികതല ചർച്ച തുടരാൻ ജൂൺ 25ന്​ നടന്ന ഇന്ത്യ-ചൈന നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്​ച്ചയിൽ ധാരണയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Army Chiefdrone
News Summary - New system to deal with drone threat - Army Chief
Next Story